വിമാനയാത്രയില്‍ ലാപ്‌ടോപ്പിനും അമേരിക്ക നിരോധനമേര്‍പ്പെടുത്തിയേക്കും

വിമാനയാത്രയില്‍ ലാപ്‌ടോപ്പിന് നിരോധനമേര്‍പ്പെടുത്താന്‍ സാധ്യതയെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജോണ്‍ കെല്ലി.
വിമാനയാത്രയില്‍ ലാപ്‌ടോപ്പിനും അമേരിക്ക നിരോധനമേര്‍പ്പെടുത്തിയേക്കും

വാഷ്ങ്ടണ്‍: വിമാനയാത്രയില്‍ ലാപ്‌ടോപ്പിന് നിരോധനമേര്‍പ്പെടുത്താന്‍ സാധ്യതയെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജോണ്‍ കെല്ലി. അമേരിക്കയില്‍ നിന്നുള്ള വിമാനയാത്രയില്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കും ലാപ്‌ടോപ് കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏര്‍പ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. 

സുരക്ഷാ നടപടികള്‍ കണക്കിലെടുത്താണ് വിമാനത്തില്‍ കൊണ്ടുപോകാവുന്ന സാധനങ്ങളുടെ കാര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് ജോണ്‍ കെല്ലി വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്ത് രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഇലക്ട്രോണിക് സാധനങ്ങള്‍ കൊണ്ടുവരുന്നത് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ അമേരിക്ക വിലക്കിയിരുന്നു. പുതിയ നടപടി എല്ലാ രാജ്യക്കാര്‍ക്കും ബാധകമാണ്. ഇലക്ട്രോണിക്ക് വസ്തുക്കള്‍ വിമാനയാത്രയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക എന്ത് തീരുമാനം സ്വീകരിച്ചാലും ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് സഹകരിക്കേണ്ടി വരുമെന്ന് യുണെറ്റഡ് എയര്‍ലൈന്‍സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഓസ്‌കാര്‍ മുണോസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com