കാബൂളില്‍ ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം;9 മരണം 

ആര്‍ക്കും പരിക്കുകളില്ല,എംബസിയിലുണ്ടായിരുന്നവരെ സുരക്ഷതി സ്ഥലലങ്ങളിലേക്ക മാറ്റി
കാബൂളില്‍ ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം;9 മരണം 

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം.9പേര്‍ കൊലലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍.
അറുപത് പേര്‍ക്ക് പരിക്കേറ്റതായും ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും അഫ്ഗാന്‍ ആരോഗ്യ
മന്ത്രാലയം അറിയിച്ചു. എംബസിയിലുണ്ടായിരുന്നവരെ സുരക്ഷതി സ്ഥലലങ്ങളിലേക്ക മാറ്റി. ഇന്ത്യന്‍ എംബസിക്കും അഫ്ഗാന്‍ മിനിസ്റ്റിറി ഓഫ് കള്‍ചര്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ദിരത്തിനുമടുത്താണ് സ്‌ഫോടനം നടന്നത്. കെട്ടിടങ്ങളിലെ ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറി. കാര്‍ ബോംബ് സ്‌ഫോടനമാണ് നടന്നത്‌

പുക പടലം അന്തരീക്ഷം ആകെ നിറഞ്ഞിരിക്കുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com