കാബൂള്‍ സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 80ആയി 

കാബൂളില്‍ അടുത്തിയെയുണ്ടായ ഏറ്റവും വലിയ സ്‌ഫോടനമാണ് ഇന്ന് രാവിലെ നടന്നത്
കാബൂള്‍ സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 80ആയി 

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനം കാബൂളില്‍ ഇന്ത്യന്‍ എംബസിക്ക് സമീപം നടന്ന ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. മുന്നൂറില്‍ക്കൂടുതല്‍ പേര്‍ക്ക് പരിക്കുപറ്റി. രാവിലെ 10.30ഓടെയാണ് സ്‌ഫോടനം നടന്നത്. കാബൂളില്‍ അടുത്തിയെയുണ്ടായ ഏറ്റവും വലിയ സ്‌ഫോടനമാണ് ഇന്ന് രാവിലെ നടന്നത്. സാമ്പാക് സ്‌ക്വയറില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാങ്കര്‍ ട്രക്കിലാണ് സ്‌ഫോടനം നടന്നത്. 

സര്‍ക്കാര്‍ സ്ഥാപനങ്ങളും നയതന്ത്ര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന മേഖലയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനില്‍ കാലുറപ്പിക്കുന്ന   ഇസ്ലാമിക് സ്റ്റേറ്റാകാം അക്രമത്തിന് പിന്നില്‍ എന്നാണ് അഫ്ഗാന്‍ സുരക്ഷാ ഏജന്‍സികളുടെ നിഗമനം. 

സ്‌ഫോടനത്തില്‍ ഇന്ത്യന്‍ എംബസിയുടെ വാതില്‍,ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. ഇന്ത്യന്‍ എംബസി ജീവനക്കാര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. എംബസിയില്‍ ഉണ്ടായിരുന്നവരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com