തെറ്റു ചെയ്തത് അച്ഛനാണെങ്കിലും ശിക്ഷ കിട്ടണം: അച്ഛന് ശിക്ഷ വിധിച്ചത് അഞ്ചുവയസ്സുകാരന്‍ മകന്‍; വീഡിയോ കാണാം

നീതിമാനായ മകന്‍ ഇപ്പോള്‍ സൂപ്പര്‍ഹീറോ ആയിരിക്കുകയാണ്
തെറ്റു ചെയ്തത് അച്ഛനാണെങ്കിലും ശിക്ഷ കിട്ടണം: അച്ഛന് ശിക്ഷ വിധിച്ചത് അഞ്ചുവയസ്സുകാരന്‍ മകന്‍; വീഡിയോ കാണാം

ഡസ്‌ക് സമകാലികമലയാളം: റോഡ് നിയമം തെറ്റിച്ച അച്ഛനെ കോടതിയില്‍ എത്തിച്ചപ്പോഴാണ് മകന് വിധി പറയാന്‍ അവസരം ലഭിച്ചത്. നീതിയോടെതന്നെ അഞ്ചു വയസ്സുകാരന്‍ പെരുമാറിയപ്പോള്‍ അച്ഛന് ശിക്ഷ കിട്ടിയെങ്കിലും ആ കുടുംബം ഇപ്പോള്‍ സന്തോഷത്തിലാണ്. നീതിമാനായ മകന്‍ ഇപ്പോള്‍ സൂപ്പര്‍ഹീറോ ആയിരിക്കുകയാണ്.
അമേരിക്കയിലെ റോഡ് ഐലന്റ് മുനിസിപ്പല്‍ കോടതിയില്‍ നടന്ന ഒരു സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. റോഡ് നിയമം പാലിക്കാതെ തെറ്റായ രീതിയില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനായിരുന്നു അച്ഛനെ പോലീസ് പിടിച്ച് കോടതിയിലെത്തിച്ചത്. ഫ്രാങ്കോ കാപ്രിയോ എന്ന രസികനായ ജഡ്ജി അയാള്‍ക്ക് ശിക്ഷ നല്‍കാന്‍ തീരുമാനിച്ചു. ഈ സമയത്താണ് അച്ഛനോടൊപ്പം മകനുമെത്തിയ കാര്യം ജഡ്ജി ശ്രദ്ധിക്കുന്നത്. പിന്നീടുള്ള ചോദ്യങ്ങള്‍ അഞ്ചുവയസ്സുകാരന്‍ ജേക്കബിനോടായി. കോടതിയുടെ ഗൗരവമൊക്കെ ഇല്ലാതായി, എല്ലാവരും ആ കാഴ്ചകളില്‍ ആസ്വദിച്ചു.
പിതാവിന്റെ അനുമതിയോടെ ജേക്കബിലെ ജഡ്ജി തന്റെ സീറ്റിലേക്ക് ക്ഷണിച്ചു.
''എന്നെയൊന്ന് സഹായിക്കണം. ഞാനൊരു പ്രശ്‌നത്തിലാണ്'' എന്നു പറഞ്ഞു തുടങ്ങിയ ജഡ്ജി മടിയിലിരിക്കുന്ന അഞ്ചുവയസ്സുകാരനോട് അച്ഛന്‍ ചെയ്ത തെറ്റിനെക്കുറിച്ച് വിശദീകരിച്ചു. എല്ലാം കേട്ടുനിന്ന ജേക്കബിനോട് ജഡ്ജി തന്റെ ആവശ്യം അറിയിച്ചു.
ഇങ്ങനെ കുറ്റം ചെയ്ത അച്ഛന് ശിക്ഷയായി 90 ഡോളര്‍ പിഴ ചുമത്തണോ 30 ഡോളര്‍ വേണോ, അല്ല വെറുതെ വിടണോ എന്നതായിരുന്നു ജഡ്ജിയുടെ സംശയം. ''നീയാണെങ്കില്‍ എന്തു ചെയ്യും?'' എന്ന ചോദ്യത്തിന് ജേക്കബിന് ആലോചിക്കേണ്ടിവന്നില്ല: ''30 ഡോളര്‍.''
ഇതുകേട്ടതും കോടതിയാകെ ചിരിച്ചു. മുന്നില്‍ നില്‍ക്കുന്നത് അച്ഛനായാലും ആരായാലും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് മകന്‍ ഓര്‍മ്മപ്പെടുത്തി. ശരിയായ വിധിയായിരുന്നുവെന്ന് ജഡ്ജിയും പറഞ്ഞു. നീതി നടപ്പാക്കിയ കുട്ടിജഡ്ജിയ്ക്ക് എല്ലാ ആശംസകളും നല്‍കാനും ജഡ്ജി മറന്നില്ല.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കയറിയതോടെ വൈറലാവുകയും ചെയ്തു. 30 ഡോളര്‍ പിഴയടച്ചാലെന്താ മകന്റെ വിധിപ്രസ്താവം വൈറലായിരിക്കുകയാണല്ലോ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com