നീയെന്റെ കൗഫെഫ് അല്ലേ.....You are My Covfefe.....ട്രംപ്  വാക്കില്‍ അര്‍മാദിച്ച് ലോകം

ഡൊണാള്‍ഡ് ട്രംപിന് പറ്റിയ ടൈപ്പിങ് പിഴവില്‍ ലോകം കണ്ടെടുത്തതു പുതിയ വാക്ക്
നീയെന്റെ കൗഫെഫ് അല്ലേ.....You are My Covfefe.....ട്രംപ്  വാക്കില്‍ അര്‍മാദിച്ച് ലോകം

മൂന്നു മണിക്കൂര്‍ നേരം ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആ വാക്കു കിടന്നു തിളച്ചു. 
Depite the constant negative press covfefe....


ചൊവ്വാഴ്ച രാത്രി രണ്ടുമണിക്കായിരുന്നു ആ ട്വീറ്റ്. മൂന്നു മണിക്കൂര്‍ നേരം covfefe എന്ന വാക്ക് ഏറ്റെടുത്ത് ലോകം അര്‍മാദിച്ചു. 
രാവിലെ ആറുമണിക്ക് ആ ട്വിറ്റര്‍ ഹാന്‍ഡിലില്‍ അടുത്ത ട്വീറ്റ് എത്തി. 
Who can figure out the true meaning of covfefe? Enjoy....

ആദ്യത്തെ ട്വീറ്റ് അതോടെ അപ്രത്യക്ഷമായി. മാധ്യമങ്ങളുടെ തുടര്‍ച്ചയായ നിഷേധാത്മക വാര്‍ത്തകള്‍ക്കു ശേഷവും.... എന്ന അര്‍ത്ഥത്തില്‍ നെഗറ്റീവ് കവറേജ് negative coverage എന്ന് ടൈപ്പ് ചെയ്യാന്‍ പോയ ട്രംപ് covfef എന്ന് അടിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു. അതു രണ്ടാമതു വായിക്കുകയോ തിരുത്തുകയോ ചെയ്യാതെ മൂന്നുമണിക്കൂര്‍ ട്വിറ്ററില്‍ കിടന്നു. 
ട്രംപ് ഉറക്കമുണര്‍ന്നു വന്ന മൂന്നു മണിക്കൂര്‍ കൊണ്ടു തന്നെ ആ വാക്കിന് അനന്തമായ അര്‍ത്ഥങ്ങള്‍ രൂപപ്പെട്ടു. 

ഒരാള്‍ കൂട്ടുകാരിക്കു ഹാഷ് ടാഗിട്ട് ട്വീറ്റ് ചെയ്തു 
You are my covfefe

മറ്റൊരാള്‍ ശത്രുവിന് ഹാഷ് ടാഗ് നല്‍കി കുറിച്ചു
You cheating covfefe

ഇതിനെ ഇന്ത്യയില്‍ നിന്ന് ചിലര്‍ പൂരിപ്പിച്ചു. ട്രംപ് മോദിയെ ട്രാളി എന്നായിരുന്നു കണ്ടെത്തല്‍. covfefe... cow നെ ഉദ്ദേശിച്ചാണ് എന്നതില്‍ ഇന്ത്യക്കാര്‍ക്കു സംശയമേ ഉണ്ടായിരുന്നില്ല. 
covfefe എന്ന വാക്ക് ഏറ്റെടുത്ത് നിരവധി ട്വിറ്റര്‍ ഉടമകളും തൊട്ടുപിന്നാലെ രംഗത്തു വന്നു. 

പരസ്യചിത്രങ്ങളും വന്നു

ബ്രിട്ടീഷ് രാജ്ഞിക്കും സംശയമുണ്ടായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com