മസൂദ് അസ്ഹര്‍ മോശക്കാരന്‍; സാര്‍വദേശീയ ഭീകരനായി പ്രഖ്യാപിക്കണമെന്നും യുഎസ്

പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ സാര്‍വദേശീയ ഭീകരനായി പ്രഖ്യാപിക്കണമെന്നും യുഎസ്
മസൂദ് അസ്ഹര്‍ മോശക്കാരന്‍; സാര്‍വദേശീയ ഭീകരനായി പ്രഖ്യാപിക്കണമെന്നും യുഎസ്

വാഷിങ്ടന്‍: പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ സാര്‍വദേശീയ ഭീകരനായി പ്രഖ്യാപിക്കണമെന്നും യുഎസ്. മസൂദിനെ ഭീകരരുടെ പട്ടികയില്‍ ചേര്‍ക്കാനുള്ള യുഎന്‍ ശ്രമത്തിന് കഴിഞ്ഞയാഴ്ച ചൈന വീറ്റോ നല്‍കിയിരുന്നു. യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയുണ്ടായിട്ടും ചൈന വീറ്റോ ചെയ്യുകയായിരുന്നു.

അസ്ഹറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വളരെ രഹസ്യമായതിനാല്‍ അതേക്കുറിച്ച് കൂടുതലൊന്നും താന്‍ പറയുന്നില്ലെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ഹെതര്‍ ന്യുര്‍ട്ട് പറഞ്ഞു. അയാളൊരു മോശക്കാരനാണെന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. അവരെ വിദേശ ഭീകരസംഘടനകളുടെ പട്ടികയിലുള്‍പ്പെടുത്തി യുഎസ് നിയമത്തിനു കീഴില്‍ കൊണ്ടുവരികയാണു വേണ്ടതെന്നും ഹെതര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ജയ്‌ഷെ മുഹമ്മദിനെ യുഎന്നിന്റെ നിരോധിത ഭീകരസംഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമെന്ന നിലയിലാണ് മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയിലുള്‍പ്പെടുത്തുന്നതിനെതിരെ ചൈന പ്രവര്‍ത്തിക്കുന്നത്. 15 അംഗ കൗണ്‍സിലില്‍ ചൈന മാത്രമാണ് ഈ നീക്കത്തിന് എതിരുനില്‍ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com