സ്വന്തം നഗ്നഫോട്ടോ ഫേസ്ബുക്കിന് അയച്ച്‌കൊടുത്താല്‍ മറ്റുള്ളവര്‍ അത് പ്രചരിപ്പിക്കുന്നത് തടയാമെന്ന് ഫേസ്ബുക്ക്

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിനെതിരെ ഇത്തരത്തിലുളള തന്ത്രമൊരുക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിയുമായി ഫെയ്‌സ്ബുക്ക് നിലവില്‍ കൈകോര്‍ത്തിട്ടുണ്ട്. 
സ്വന്തം നഗ്നഫോട്ടോ ഫേസ്ബുക്കിന് അയച്ച്‌കൊടുത്താല്‍ മറ്റുള്ളവര്‍ അത് പ്രചരിപ്പിക്കുന്നത് തടയാമെന്ന് ഫേസ്ബുക്ക്

വാഷിങ്ടണ്‍: പ്രതികാരം വീട്ടാനായി അശ്ലീല ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നത് തടയാനുള്ള പുതിയ പരീക്ഷണത്തിന് ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നു. പക്ഷേ ഇതിനായി സ്വന്തം നഗ്‌ന ഫോട്ടോ മെസഞ്ചര്‍ ആപ്പ് വഴി തങ്ങള്‍ക്ക് തന്നെ അയക്കാനാണ് ഫെയ്‌സ്ബുക്ക് ആവശ്യപ്പെടുന്നത്. ഇതിലൂടെ ഫെയ്‌സ്ബുക്കിന് ഒരു ഡിജിറ്റര്‍ ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാനും സമ്മതപത്രമില്ലാതെ വ്യക്തിയുടെ നഗ്‌ന ദൃശ്യം മറ്റാരെങ്കിലും പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നും ഫേസ്ബുക്ക് അവകാശപ്പെടുന്നു.

അടുപ്പമുള്ളവരും മുന്‍ സുഹൃത്തുകളുമെല്ലാം ബന്ധം മോശമാകുമ്പോള്‍ പ്രതികാരം ചെയ്യാനും ഭീഷണിപ്പെടുത്താനും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രചരിപ്പിക്കുന്നത് ഇതിലൂടെ തടയാനാകുമെന്നാണ് ഫെയ്‌സ്ബുക്കിന്റെ കണ്ടെത്തല്‍. 

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിനെതിരെ ഇത്തരത്തിലുളള തന്ത്രമൊരുക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിയുമായി ഫെയ്‌സ്ബുക്ക് നിലവില്‍ കൈകോര്‍ത്തിട്ടുണ്ട്. പുതിയ തന്ത്രം എല്ലാവര്‍ക്കും പ്രയോഗികമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കിലൂടെയുള്ള അശ്ലീല പ്രചാരണങ്ങള്‍ വര്‍ധിച്ചതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com