'ഞങ്ങള്‍ മാംസക്കഷണങ്ങളല്ല'; സൗന്ദര്യ മല്‍സരത്തില്‍ ബീഫ് ബിക്കിനി ധരിച്ച് സുന്ദരികളുടെ പ്രതിഷേധം 

ഞങ്ങള്‍ വെറും മാംസക്കഷണങ്ങളല്ല എന്ന് ലോകത്തിന് മുന്നില്‍ അറിയിക്കുകയാണ് ഈ വ്യത്യസ്ത പ്രതിഷേധത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സുന്ദരികള്‍
'ഞങ്ങള്‍ മാംസക്കഷണങ്ങളല്ല'; സൗന്ദര്യ മല്‍സരത്തില്‍ ബീഫ് ബിക്കിനി ധരിച്ച് സുന്ദരികളുടെ പ്രതിഷേധം 

സാന്‍ പാബ്ലോ : സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ വ്യത്യസ്ത പ്രതിഷേധവുമായി സുന്ദരികള്‍. ബ്രസീലില്‍ നടന്ന മിസ് ബുംബും മല്‍സരത്തിനിടെയാണ് കാണികളെ അമ്പരപ്പിച്ച്, വ്യത്യസ്ത പ്രതിഷേധവുമായി അഞ്ചു സുന്ദരികള്‍ കടന്നുവന്നത്. ബീഫ് ബിക്കിനി ധരിച്ചായിരുന്നു സുന്ദരികളുടെ പ്രതിഷേധം.

ഞങ്ങള്‍ വെറും മാംസക്കഷണങ്ങളല്ല എന്ന പ്രതികരണം ലോകത്തിന് മുന്നില്‍ അറിയിക്കുകയാണ് ഈ വ്യത്യസ്ത പ്രതിഷേധത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സുന്ദരികള്‍ പറഞ്ഞു. ഹോളിവുഡ് സിനിമയില്‍ ഹാര്‍വി വെയ്ന്‍സ്റ്റീനില്‍ നിന്നും ലൈംഗിക പീഡനമേല്‍ക്കേണ്ടി വന്നതിന്റെ അടക്കം നിരവധി ലൈംഗിക ചൂഷണക്കഥകളാണ് ദിനം പ്രതി പുറത്തുവരുന്നത്. സ്തീരകള്‍ക്കെതിരായി ലോകമെമ്പാടും നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരായ പ്രതികരണമാണ് തങ്ങളുടേത്. സിനിമയില്‍ മാത്രമല്ല, മോഡലിംഗ് രംഗത്തും സ്ത്രീകളെ വെറും മാംസക്കഷണങ്ങളായി കണക്കാക്കുന്ന അവസ്ഥയുണ്ടെന്നും ഇവര്‍ ആരോപിച്ചു. 

50 കിലോയോളം ബീഫാണ് ബിക്കിനി നിര്‍മ്മാണത്തിന് വേണ്ടിവന്നത്. പീഡിപ്പിക്കപ്പെട്ട എല്ലാ സ്ത്രീകള്‍ക്കും ഐകദാര്‍ഡ്യം പ്രകടിപ്പിക്കുന്നതായും സുന്ദരികള്‍ പറഞ്ഞു. സാന്‍ പാബ്ലോയില്‍ നടക്കുന്ന മിസ് ബുംബും മല്‍സരത്തില്‍ സൗന്ദര്യറാണി പട്ടത്തിനായി 27 സുന്ദരികളാണ് മാറ്റുരയ്ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com