ട്രംപുമായുള്ള ഗോള്‍ഫ് കളിക്കിടെ താഴ്ചയിലേക്ക് വീണ് ജാപ്പനീസ് പ്രധാനമന്ത്രി; ട്രംപ് അറിഞ്ഞതേയില്ല

ട്രംപുമായുള്ള ഗോള്‍ഫ് കളിക്കിടെ താഴ്ചയിലേക്ക് വീണ് ജാപ്പനീസ് പ്രധാനമന്ത്രി; ട്രംപ് അറിഞ്ഞതേയില്ല

ഗോള്‍ കളിക്കിടെയുണ്ടായ ജാപ്പനീസ് പ്രധാനമന്ത്രിയുടെ വീഴ്ചയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്

ഗോള്‍ഫിനോടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ  ഇഷ്ടം രഹസ്യമല്ല. അതുകൊണ്ട് തന്നെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ സമയത്ത് ട്രംപ് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബേയുമായി  ഗോള്‍ഫ് കളിച്ചതില്‍ ആരേയും ആശ്ചര്യപ്പെടുത്തിയിരുന്നില്ല. പക്ഷേ ഗോള്‍ഫ് കളിക്കിടെയുണ്ടായ ജാപ്പനീസ് പ്രധാനമന്ത്രിയുടെ വീഴ്ചയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്.  

കസുമി കണ്ട്രി ക്ലബില്‍ ഇരു രാഷ്ട്ര തലവന്മാരും ഗോള്‍ഫ് കളിക്കുന്നതിനിടയിലായിരുന്നു സംഭവം. താഴ്ചയില്‍ നിന്നും മുകളിലേക്ക് കയറുന്നതിന് ഇടയില്‍ ബാലന്‍സ് തെറ്റിയ അബേ പിന്നിലേക്ക്  മറിഞ്ഞു വീഴുകയായിരുന്നു. 

ഈ വീഴ്ച ട്രംപിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നു. വീണതിന് ശേഷംജാപ്പനിസ് പ്രസിഡന്റ് പെട്ടെന്ന് തന്നെ തിരിച്ചു കയറി. ഇരു രാഷ്ട്രതലവന്മാരുടേയും ഗോള്‍ഫ് കളി പകര്‍ത്താന്‍ ജാപ്പനീസ് ടെലിവിഷന്‍ ഹെലികോപ്ടറില്‍ അയച്ച ക്യാമറാമാന്‍മാരാണ് അബേ പോലും അറിയുന്നതിന് മുന്‍പ് വീഡിയോ വൈറലാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com