മനിലയിലെത്തിയ പ്രധാനമന്ത്രി ട്രംപുമായി കൂടിക്കാഴ്ച നടത്തി

ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയില്‍ വച്ചായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച
മനിലയിലെത്തിയ പ്രധാനമന്ത്രി ട്രംപുമായി കൂടിക്കാഴ്ച നടത്തി

മനില: തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ ഉച്ചകോടിയിലും പൂര്‍വേഷ്യ സമ്മേളനത്തിലും പങ്കെടുക്കാന്‍ ഫിലിപ്പീന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയില്‍ വച്ചായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. 

ഇന്ത്യയും അമേരിക്കയും ഓസ്‌ട്രേലിയയും ജപ്പാനും ചേര്‍ന്ന് ചുതുര്‍ രാഷ്ട്രസഖ്യം ഉണ്ടാക്കണമെന്ന് ജപ്പാന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയായിരുന്നു ട്രംപുമായുളള മോദിയുടെ കൂടിക്കാഴ്ച. ഇക്കാര്യത്തില്‍ അനുകൂലമായ നിലപാടായിരുന്നു ഇന്ത്യയുടെത്. ഈ വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നാണ് സൂചന. ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയില്‍ വച്ച് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിരുന്നു. 

രാജ്യത്തിന്റെ വിപണി തുറന്നു വച്ചിരിക്കുന്നതിനാല്‍ സാമ്പത്തിക രംഗത്ത് ഇന്ത്യ വലിയ നേട്ടം കൈവരിച്ചെന്നും ഇന്ത്യയിലെ മധ്യവര്‍ഗത്തിനാണ് ഇതിന്റെ നേട്ടം ലഭിച്ചതെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ ഐക്യം നിലനിറുത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചിരുന്നു. ആസിയാന്‍ കൂട്ടായ്മയുടെ അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയ അത്താഴവിരുന്നിലും മോദി പങ്കെടുത്തു. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്, ചൈനീസ് പ്രീമിയര്‍ ലീ കെക്യാംഗ്, മറ്റ് ലോകനേതാക്കള്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com