അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; സ്‌കൂളിലടക്കമുണ്ടായ വെടിവയ്പ്പില്‍ നാല് മരണം

നാല് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതുമായാണ് റിപ്പോര്‍ട്ടുകള്‍
അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; സ്‌കൂളിലടക്കമുണ്ടായ വെടിവയ്പ്പില്‍ നാല് മരണം

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വിവിധ ഇടങ്ങളില്‍ വീണ്ടും വെടിവയ്പ്പ്. നാല് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതുമായാണ് റിപ്പോര്‍ട്ടുകള്‍. 

വടക്കന്‍ കാലിഫോര്‍ണിയയിലെ ഒരു സ്‌കൂളിലും വെടിവയ്പ്പ് നടന്നു. ആക്രമണം നടത്തിയ വ്യക്തിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു ആക്രമണം. 

കൊല്ലപ്പെട്ടവരില്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ചിലരെ തിരഞ്ഞ് പിടിച്ച് വെടിവയ്ക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. സ്‌കൂളില്‍ വെച്ച് ഒരു കുട്ടിക്ക് വെടിയേറ്റിരുന്നു. അമ്മയുമായി കാറില്‍ സഞ്ചരിക്കവെയാണ് മറ്റൊരു കുട്ടിക്ക് വെടിയേറ്റത്. ഈ കുട്ടിയുടെ നില ഗുരുതരമാണെന്നും പൊലീസ് വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com