സ്വവര്‍ഗവിവാഹം അനുവദനീയമാക്കി ഓസ്‌ട്രേലിയ; മഴവില്‍ ആഘോഷങ്ങള്‍ നടത്തി ജനങ്ങള്‍

കഴിഞ്ഞ ഓഗസ്റ്റിലാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുവാനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
സ്വവര്‍ഗവിവാഹം അനുവദനീയമാക്കി ഓസ്‌ട്രേലിയ; മഴവില്‍ ആഘോഷങ്ങള്‍ നടത്തി ജനങ്ങള്‍

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി. ഇതോടെ സ്വവര്‍ഗവിവാഹം നിയമവിധേയമായിട്ടുള്ള 26മത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറി. വോട്ടെടുപ്പിലൂടെയാണ് ഓസ്‌ട്രേലിയ ഇക്കാര്യം പ്രസ്താവിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുവാനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

പുരോഗമനവാദികളുടെ ഏറെനാളെത്തെ ആവശ്യം വോട്ടെടുപ്പിലൂടെയാണ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗീകരിച്ചത്. 61. 6 ശതമാനം ആളുകള്‍ സ്വവര്‍ഗവിവാഹത്തിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ബാക്കി 38.4 ശതമാനം മാത്രമാണ് പ്രതികൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. 

മഴവില്‍ മേളയുടെ അകമ്പടിയോടെ വിവാഹവസ്ത്രങ്ങള്‍ അണിഞ്ഞ് വളരെ ആഘോഷപൂര്‍വ്വമാണ് ഓസ്‌ട്രേലിയന്‍ ജനത ഇതിനെ സ്വീകരിച്ചത്. സ്വവര്‍ഗവിവാഹം അനുവദനീയമാക്കിയത് ഏറെപ്പേര്‍ക്ക് ആഹ്ലാദം നല്‍കി. വളരെ ആശ്വാസകരമായ ഒരു നടപടിയാണിതെന്ന് ഓസ്‌ട്രേലിയന്‍ ഒളിംപിക് നീന്തല്‍ താരം ലാന്‍ ത്രോപ് പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പാണ് അദ്ദേഹം തന്റെ സെക്വഷല്‍ ഐഡന്റിറ്റി വെളിപ്പെടുത്തിയത്.

സങ്കീര്‍ണമായ ഒരു ബില്‍ അല്ല തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും ഒരേ ലിംഗത്തില്‍പ്പെടുന്നവര്‍ക്കും വിവാഹം കഴിക്കുവാനും ഇതിലൂടെ തങ്ങള്‍ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം ജീവിക്കുവാനുള്ള അവകാശം നല്‍കുകയുമാണു ചെയ്യുവാന്‍ ഉദേശിക്കുന്നതെന്നുമാണ് ബില്‍ അവതരിപ്പിച്ച സമയത്ത് എംപിയായ വാറന്‍ എന്‍സ്ച് പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com