ട്രെയിന്‍ 20 സെക്കന്‍ഡ് നേരത്തേ വിട്ടു, മാപ്പു പറഞ്ഞ് ജപ്പാന്‍ റെയില്‍വേ 

ട്രെയിന്‍ 20 സെക്കന്‍ഡ് നേരത്തേ വിട്ടു, മാപ്പു പറഞ്ഞ് ജപ്പാന്‍ റെയില്‍വേ 

ട്രെയില്‍ സമയങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ വാച്ചിലെ സമയങ്ങള്‍ക്രമീകരിച്ചുവെക്കുന്നവരെ ഇത്തരത്തിലുള്ള നിസാര പിഴവുകള്‍ കാര്യമായി ബാധിക്കുമെന്നാണ് ജപ്പാന്‍ മാധ്യമ റിപ്പോര്‍ട്ട്.

പൊതുഗതാഗത വാഹനങ്ങള്‍ സമയക്രമം പാലിക്കാത്തതുമൂലം നിരാശപ്പെട്ടിരിക്കുന്ന ലോകമാസകലമുള്ള യാത്രക്കാര്‍ ഒരു പക്ഷെ ജപ്പാനിലേക്ക് താമസം മാറ്റിയാലോ എന്ന് ചിന്തിച്ചാല്‍ തെറ്റ് പറയാനാകില്ല. ടോക്യോ അതിര്‍ത്തിയിലുള്ള റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ട്രെയില്‍ 20 സെക്കന്‍ഡ് മുമ്പേ പുറപ്പെട്ടത്തിന് യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ഒരു സ്വകാര്യ റെയില്‍വേ ഓപ്പറേറ്റര്‍. 

മിനാമി-നാഗര്‍യമാ സ്റ്റേഷനില്‍ 9:43 കഴിഞ്ഞ് 40സെക്കന്‍ഡായപ്പോള്‍ എത്തിയ ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടത് 9:44:20നാണ്. യഥാര്‍ത്ഥത്തില്‍ ട്രെയിന്‍ വിടേണ്ടിയിരുന്നത് 9:44:40നായിരുന്നു. ട്രെയില്‍ കുറച്ച് നിമിഷങ്ങള്‍ക്ക് മുമ്പ് സ്റ്റേഷന്‍ വിട്ടത് യാത്രക്കാര്‍ ശ്രദ്ധിച്ചില്ലെങ്കിലും സ്വകാര്യ ഓപ്പറേറ്റര്‍ ഇത് ഒരു ഗൗരവകരമായ കാര്യമായി കണ്ട് മാപ്പ് പറയുകയായിരുന്നെന്നാണ് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരാരും പരാതിപ്പെടാതെതന്നെയായിരുന്നു കമ്പനിയുടെ ഇത്തരത്തിലൊരു നീക്കം. ട്രെയിനിലെ തൊഴിലാളികളുമായി സംസാരിച്ച് ട്രെയിന്‍ സമയങ്ങള്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഖേദപ്രകടനത്തോടൊപ്പം കമ്പനി അറിയിച്ചു. 

ട്രെയില്‍ നേരത്തേ സ്റ്റേഷന്‍ വിട്ടതുമൂലം അതില്‍ യാത്രചെയ്യാന്‍ കഴിയാതിരുന്ന യാത്രക്കാര്‍ ഇതേ റൂട്ടില്‍ പോകുന്ന അടുത്ത ട്രെയിനിനായി നാല് മിനിറ്റ് കാത്തുനില്‍ക്കണമായിരുന്നു.ട്രെയില്‍ സമയങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ വാച്ചിലെ സമയങ്ങള്‍ക്രമീകരിച്ചുവെക്കുന്നവരെ ഇത്തരത്തിലുള്ള നിസാര പിഴവുകള്‍ കാര്യമായി ബാധിക്കുമെന്നാണ് ജപ്പാന്‍ മാധ്യമ റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com