പ്രസിഡന്റ് പദം ഒഴിയില്ലെന്ന് ഉറപ്പിച്ച് മുഗാബെ; ഇംപീച്ച് നടപടികളിലേക്ക് ഭരണകക്ഷി

ഭാര്യയെ അടുത്ത രാഷ്ട്രപതിയാക്കി ഉയര്‍ത്താനുള്ള മുഗാബെയുടെ നീക്കങ്ങളാണ് ഇപ്പോള്‍ സിംബാബെയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്
പ്രസിഡന്റ് പദം ഒഴിയില്ലെന്ന് ഉറപ്പിച്ച് മുഗാബെ; ഇംപീച്ച് നടപടികളിലേക്ക് ഭരണകക്ഷി

ഹരാരെ: റോബര്‍ട്ട് മുഗാബെയില്‍ നിന്നും ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് സിംബാബ്വേ ഭരണകക്ഷിയായ സാനു പിഎഫ് നടത്തുന്ന സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ കുലുങ്ങാതെ പ്രസിഡന്റ് മുഗാബെ. പ്രസിഡന്റ് പദവി 24 മണിക്കൂറിനകം ഒഴിയണമെന്ന പാര്‍ട്ടിയുടെ നിര്‍ദേശം മുഗാബെ തള്ളി. 

പ്രസിഡന്റ് പദവി ഉടനെ രാജി വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ മുഗാബെയെ സൈന്യം വീട്ടുതടങ്കലലിലാക്കിയിരുന്നു. പ്രസിഡന്റ് പദവിയില്‍ നിന്നും അദ്ദേഹത്തെ സമ്മര്‍ദ്ദം ചെലുത്തി പുറത്താക്കുന്നതിന് വേണ്ടിയായിരുന്നു സൈന്യത്തിന്റെ ഈ നടപടി. 

ഉപരാഷ്ട്രപതിയായിരുന്ന എമ്മേഴ്‌സനെ സ്ഥാനത്ത് നിന്നും നീക്കി, ഭാര്യയെ അടുത്ത രാഷ്ട്രപതിയാക്കി ഉയര്‍ത്താനുള്ള മുഗാബെയുടെ നീക്കങ്ങളാണ് ഇപ്പോള്‍ സിംബാബെയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്. 

രാജിവയ്ക്കാന്‍ മുഗാബെ തയ്യാറായില്ലെങ്കില്‍ ഇംപീച്ച് നടപടികളിലേക്ക് നീങ്ങുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. മുഗാബെയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് കഴിഞ്ഞ ദിവസം കൂറ്റന്‍ റാലിയും നടന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com