ഈജിപ്തില്‍ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം: 235 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

വടക്കന്‍ സിനായിലെ മുസ്‌ലിം പള്ളിയില്‍ ബോംബ് സ്‌ഫോടനത്തിലും വെടിവയ്പ്പിലും 235 പേര്‍ കൊല്ലപ്പെട്ടു
ഈജിപ്തില്‍ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം: 235 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കെയ്‌റോ: ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഈജിപ്തില്‍ ഭീകരാക്രമണം. വടക്കന്‍ സിനായിലെ മുസ്‌ലിം പള്ളിയില്‍ ബോംബ് സ്‌ഫോടനത്തിലും വെടിവയ്പ്പിലും 235 പേര്‍ കൊല്ലപ്പെട്ടു. 200 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ബിര്‍ അല്‍ അബെദ് നഗരത്തിലുള്ള അല്‍ റവ്ദ പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനം നടത്തി പരിഭ്രാന്തി സൃഷ്ടിച്ച ശേഷം ഭീകരര്‍ പള്ളിയില്‍ ആരാധനയ്‌ക്കെത്തിയവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. നാല് ഓഫ് റോഡ് വാഹനങ്ങളില്‍ എത്തിയവര്‍ പ്രാര്‍ഥന നടത്തുകയായിരുന്നവര്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈജിപിത് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി സസ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ച 2013നു ശേഷം ഈജിപ്തില്‍ ഭീകരാക്രമങ്ങള്‍ വര്‍ധിച്ചുവരികയായിരുന്നു. സിനായ് പ്രൊവിന്‍സ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന സംഘടനയാണ് ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റുമായി അടുത്ത ബന്ധമുള്ള സംഘടനയാണിത്. ഭീകരവാദം ശക്തമായ ഈജിപ്തില്‍, സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com