വീണ്ടും ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം; ഞങ്ങള്‍ നോക്കിക്കോളാമെന്ന് ട്രംപ്‌

രണ്ട് മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഉത്തരകൊറിയ ആണവ ബാലസ്റ്റിസ് മിസൈല്‍ പരീക്ഷിക്കുന്നത്
വീണ്ടും ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം; ഞങ്ങള്‍ നോക്കിക്കോളാമെന്ന് ട്രംപ്‌

സിയോള്‍: വീണ്ടും ഭൂകണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയയുടെ പ്രകോപനം. സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് തീവ്രവാദമാണ് ഉത്തരകൊറിയയില്‍ നടക്കുന്നതെന്ന് വിമര്‍ശിച്ച്, ഉത്തരകൊറിയയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന് മറുപടിയായിട്ടായിരുന്നു ഉത്തരകൊറിയയുടെ മീസൈല്‍ പരീക്ഷണം. 

1000 കിലോമീറ്റര്‍ പറന്ന് ജപ്പാന്‍ കടലിലെ ജപ്പാന്റെ ഇക്കണോമിക് എക്‌സ്‌ക്ലൂസീവ് സോണില്‍ മിസൈല്‍ പതിച്ചതായാണ് ഉത്തരകൊറിയയുടെ അവകാശവാദം. രണ്ട് മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഉത്തരകൊറിയ ആണവ ബാലസ്റ്റിസ് മിസൈല്‍ പരീക്ഷിക്കുന്നത്. 

എന്നാല്‍ ഈ മീസൈലിന് യഥാര്‍ഥത്തില്‍ 13,000 കിലോമീറ്റര്‍ താണ്ടാന്‍ സാധിക്കുമെന്നും, അമേരിക്കയിലെ എല്ലാ നഗരവും ഇതിന്റെ പരിധിയില്‍ വരുമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇത് തങ്ങള്‍ നോക്കിക്കോളാം എന്ന പ്രതികരണമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്.

ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ ചേര്‍ന്ന് ഉത്തര കൊറിയന്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ പ്രതികരണങ്ങളിലേക്ക് ട്രംപ് തുനിയാത്തതെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com