ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട് സിംഗപ്പൂരിന്റേത്; അപ്പോള്‍ ഇന്ത്യയുടെ സ്ഥാനമോ? 

ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യത്തിന് പട്ടികയില്‍ ആദ്യ സ്ഥാനത്ത് വരുന്നത്
ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട് സിംഗപ്പൂരിന്റേത്; അപ്പോള്‍ ഇന്ത്യയുടെ സ്ഥാനമോ? 

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട് സിംഗപ്പൂരിന്റേതാണെന്ന് റിപ്പോര്‍ട്ട്. ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യത്തിന് പട്ടികയില്‍ ആദ്യ സ്ഥാനത്ത് വരുന്നത്. എന്നാല്‍ ഇന്ത്യയുടെ പാസ്‌പോര്‍ട് അത്ര ശക്തമല്ലെന്നാണ് കണ്ടെത്തല്‍. പട്ടികയില്‍ 75-ാം സ്ഥാനത്താണ് നമ്മുടെ പാസ്‌പോര്‍ട്. 

ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ഫേമായ അര്‍തണ്‍ കാപ്പിറ്റലാണ് ആഗോള പാസ്‌പോര്‍ട് പവര്‍ റാങ്ക് 2017 തയാറാക്കിയത്. പട്ടികയില്‍ ജര്‍മനിയാണ് രണ്ടാം സ്ഥാനത്ത്. സ്വീഡനും ദക്ഷിണ കൊറിയയും മൂന്നാം സ്ഥാനം സ്വന്തമാക്കി. പട്ടികയില്‍ ആദ്യ 10 സ്ഥാനത്ത് നില്‍ക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണ്. കഴിഞ്ഞ രണ്ട് വര്‍ഷ ജര്‍മനി കൈയടക്കിവെച്ച സ്ഥാനമാണ് സിംഗപ്പൂര്‍ പിടിച്ചെടുത്തത്. 

കഴിഞ്ഞ വര്‍ഷം 78-ാം സ്ഥാനത്ത് നിന്നുരുന്ന ഇന്ത്യ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയാണ് 75 ല്‍ എത്തിയത്. 51 വിസ ഫ്രീ സ്‌കോറാണ് ഇന്ത്യയ്ക്കുള്ളത്. 94-ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനാണ് ഏറ്റവും താഴെ നില്‍ക്കുന്നത്. പാക്കിസ്ഥാനും ഇറാഖും 93-ാം സ്ഥാനത്താണ്. സിറിയ സൊമാലിയ എന്നിവരും പട്ടികയില്‍ താഴെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com