റോഹിന്‍ഗ്യ അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി അഞ്ച് കുട്ടികള്‍ മരിച്ചു

മ്യാന്‍മറിലെ സംഘര്‍ഷ മേഖലയായ റാഖൈന്‍ സംസ്ഥാനത്തെയും ബംഗ്ലാദേശിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നാഫ് നദിയിലാണ് സംഭവം.
റോഹിന്‍ഗ്യ അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി അഞ്ച് കുട്ടികള്‍ മരിച്ചു

ധാക്ക: മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കടക്കാനുള്ള റോഹിന്‍ഗ്യകളുടെ ശ്രമത്തിനിടെ ബോട്ട് മുങ്ങി അഞ്ച് കുട്ടികള്‍ മരിച്ചു. മ്യാന്‍മറിലെ സംഘര്‍ഷ മേഖലയായ റാഖൈന്‍ സംസ്ഥാനത്തെയും ബംഗ്ലാദേശിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നാഫ് നദിയിലാണ് സംഭവം. ബംഗ്ലാദേശ് ലക്ഷ്യമാക്കി വന്നിരുന്ന നാല് ബോട്ടുകള്‍ മുങ്ങിയിട്ടുണ്ടെന്ന് ബംഗ്ലാദേശ് അതിര്‍ത്തി സേനയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മരിച്ചവരില്‍ നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണുള്ളത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഓഗസ്റ്റില്‍ ഇത്തരത്തില്‍ ബോട്ട് അപകടത്തില്‍പ്പെട്ട് നിരവധി അഭയാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 

ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ റോഹിന്‍ഗ്യകള്‍ ആക്രമണം നടത്തിയതിന് പ്രതികാരമായാണ് സൈനികര്‍ റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍ അക്രമം അഴിച്ചുവിടാന്‍ തുടങ്ങിയത്. തുടര്‍ന്ന് ജനങ്ങള്‍ പാലായനം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. സൈനിക നടപടികളില്‍ നാനൂറിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com