ഇര്‍മ ഫ്‌ളോറിഡയില്‍; 63ലക്ഷം പേരെ ഒഴിപ്പിച്ചു

ഫ്‌ളോറിഡയില്‍ തുടരുന്നത് ആത്മഹത്യാപരമാണെന്നാണ് അധികൃതര്‍ അറിയിപ്പ് നല്‍കിയിട്ടുള്ളത്
ഇര്‍മ ഫ്‌ളോറിഡയില്‍; 63ലക്ഷം പേരെ ഒഴിപ്പിച്ചു

മിയാമി: ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കരതൊട്ടു. ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് ഫ്‌ളോറിഡയിലെത്തിയത്. കാറ്റഗറി നാലില്‍ തുടരുന്ന ഇര്‍മ വന്‍നാശം വിതയ്ക്കുമെന്നാണ് കരുതുന്നത്. ഇതുവരെ 63ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ചുഴലിയുടെ കേന്ദ്രം ഫ്‌ളോറിഡയില്‍ നിന്ന് കീയിലേക്ക് മാറിയത് ഒഴിപ്പിക്കല്‍ നടപടിയെയും മറ്റ് മുന്‍കരുതലുകളെയും ബാധിച്ചിട്ടെണ്ടെന്ന് നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ അറിയിച്ചു.  ഫ്‌ളോറിഡയില്‍ തുടരുന്നത് ആത്മഹത്യാപരമാണെന്നാണ് അധികൃതര്‍ അറിയിപ്പ് നല്‍കിയിട്ടുള്ളത്. കാറ്റ് ഫ്‌ലോറിഡയില്‍നിന്ന് തെക്കന്‍ തീരനഗരങ്ങളായ നേപ്പിള്‍സ്, ഫോര്‍ട്ട് മെയേഴ്‌സ്, ടാംപബേ എന്നിവിടങ്ങളിലേക്കാണ് നീങ്ങുന്നത്.
സ്ഥിതിഗതികള്‍ ഭീതിജനകമായിക്കൊണ്ടിരിക്കുകയാണെന്ന് ഫ്‌ലോറിഡ ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് പറഞ്ഞു. ഴിഞ്ഞുപോകാന്‍ കഴിയാതിരുന്നവര്‍ക്കായി പോലീസ് അവസാനവട്ട ദുരിതാശ്വാസകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com