നിരായുധനായി തിരിഞ്ഞോടുന്ന പാലസ്തീന്‍ യുവാവിനെ വെടിവെച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

അബ്ദുല്‍നബിയും വേറെ ചില യുവാക്കളും ആയുധമില്ലാതെ ഓടുന്നതും പിറകില്‍ നിന്നും ഉതിര്‍ത്ത വെടി ഇദ്ദഹത്തിന്റെ മേല്‍ പതിച്ച് താഴെ വീഴുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്.
നിരായുധനായി തിരിഞ്ഞോടുന്ന പാലസ്തീന്‍ യുവാവിനെ വെടിവെച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

ആയുധമില്ലാതെ തിരിഞ്ഞോടുന്ന പാലസ്തീന്‍ യുവാവിനെ  ഇസ്രായേല്‍ സൈന്യം പിറകില്‍ നിന്ന് വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കയ്യില്‍ ഒരു ടയര്‍ മാത്രം പിടിച്ച് ഓടുന്ന യുവാവ് വെടിയേറ്റ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

19കാരനായ അബ്ദുല്‍ഫത്താഹ് അബ്ദുല്‍നബി എന്നയാളെ വെടിവെച്ചിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ഇയാള്‍ മരണപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസ- ഇസ്രയേല്‍ അതിര്‍ത്തിയിലാണ് സംഭവം.

അബ്ദുല്‍നബിയും വേറെ ചില യുവാക്കളും ആയുധമില്ലാതെ ഓടുന്നതും പിറകില്‍ നിന്നും ഉതിര്‍ത്ത വെടി ഇദ്ദഹത്തിന്റെ മേല്‍ പതിച്ച് താഴെ വീഴുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. വെടിവെപ്പ് നടക്കുമ്പോള്‍ ഇദ്ദേഹത്തിന് സമീപം കുറച്ച് പ്രതിഷേധക്കാര്‍ പ്രാര്‍ത്ഥന നടത്തുന്നുണ്ടായിരുന്നു. സംഭവത്തോടുകൂടി ഇവര്‍ പ്രാര്‍ത്ഥന നിര്‍ത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. അതേസമയം കെട്ടിച്ചമച്ചതും എഡിറ്റ് ചെയ്തതുമായ വീഡിയോകളാണ് പുറത്തിറങ്ങുന്നതെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു.

ഗാസ അതിര്‍ത്തിയില്‍ പലസ്തീനികള്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ 17 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1400ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2014ലെ ഗാസ ആക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. 1976ല്‍ തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്നതിനെതിരെ പ്രതിഷേധിച്ച ആറ് പലസ്തീനികളെ ഇസ്രായേല്‍ സേന വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ ഓര്‍മ്മയായാണ് ലാന്‍ഡ് ആചരിച്ചു വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com