സൗദി പലസ്തീനെ കൈവിടുന്നു; ഇസ്രായേല്‍ അനുകൂല നിലപാട് പരസ്യമാക്കി മുഹമ്മദ് ബിന്‍ സല്‍മാന്‍

ഇസ്രായേല്‍ അനുകൂല നിലപാട് പരസ്യമാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. 
സൗദി പലസ്തീനെ കൈവിടുന്നു; ഇസ്രായേല്‍ അനുകൂല നിലപാട് പരസ്യമാക്കി മുഹമ്മദ് ബിന്‍ സല്‍മാന്‍

സ്രായേല്‍ അനുകൂല നിലപാട് പരസ്യമാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ജന്‍മനാടിന് മേല്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പസ്തീന്‍-ഇസ്രായേല്‍ തര്‍ക്കത്തില്‍ ഇതുവരെ സൗദി സ്വീകരിച്ചുവന്ന ഇസ്രായേല്‍ വിരുദ്ധ നിലപാടില്‍ നിന്ന് പിന്നോട്ടുപോകുന്നുവെന്ന വ്യക്തമായ സൂചയാണ് സല്‍മാന്‍ നല്‍കുന്നത്. 

ഇസ്രായേലും സൗദി അറേബ്യയും തമ്മില്‍ ഇതുവരേയും പരസ്യമായ നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ അണിയറയില്‍ സഖ്യത്തിനായുള്ള നീക്കം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. 

അമേരിക്കന്‍ മാഗസിന്‍ ദി അറ്റ്‌ലാന്റിക്കിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സമാധാനമുള്ള ഒരു രാജ്യത്ത് ജീവിക്കാന്‍ എവിടെയുമുള്ള ആളുകള്‍ക്കും അവകാശമുണ്ട് എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും സുസ്ഥിരത ഉറപ്പുവരുത്താന്‍ നമുക്ക് ഒരു സമാധാന ഉടമ്പടി ഉണ്ടാക്കേണ്ടതും ആവശ്യമാണ് എന്ന് സല്‍മാന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ഗാസയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാനായി 2002മുതല്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് സൗദി. പലസ്തീന്‍ ഉയര്‍ത്തുന്ന ദ്വിരാഷ്ട്ര വാദത്തിനോടാണ് സൗദി അടുപ്പം പുലര്‍ത്തിയിരുന്നത്. ഇസ്രായേലിനെ സൗദി ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. 

ജറുസലേമിലുള്ള പലസ്തീന് മുസ്‌ലിങ്ങളുടെ പ്രധാന ആരാധനാലയമായ അല്‍ അഖ്‌സ പൂര്‍ണായും സംരക്ഷിക്കപ്പെടണം എന്നും സല്‍മാന്‍ പറയുന്നു. ഇതാണ് ഞങ്ങള്‍ പറയുന്നത്, മറ്റുള്ളവരുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക്     ഒരുവിധത്തിലുള്ള എതിര്‍പ്പുമില്ലെന്നും സൗദി ഭരണാധികാരി പറയുന്നു. 

അമേരിക്കയില്‍ പര്യടനം നടത്തുന്ന സല്‍മാന്‍, ഇസ്രായേല്‍ അനുകൂല നേതാക്കളുമായും തീവ്രവലതുപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

അമേരിക്കയിലെ ഇസ്രായേല്‍ സംഘടനയായ ഇസ്രായേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി, ജ്യൂയിഷ് ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക എന്നീ സംഘടനകളുടെ നേതാക്കളുമായി മുഹമ്മദ് കൂടിക്കാഴ്ച നടത്തിയെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇത് ശരിവയ്ക്കും വിധമാണ് ഇസ്രായേലിന് അനുകൂലമായുള്ള സല്‍മാന്റെ അഭിമുഖം പുറത്തുവന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com