ഹാഫിസ് സയീദിനെ ശല്യപ്പെടുത്തരുത്; അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടരട്ടേ; പാകിസ്ഥാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

തീവ്രവാദിയും 2011ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ ശല്യപ്പെടുത്തരുതെന്ന് പാകിസ്ഥാന്‍ സര്‍ക്കാരിനോട് ലാഹോര്‍ ഹൈക്കോടതി.
ഹാഫിസ് സയീദിനെ ശല്യപ്പെടുത്തരുത്; അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടരട്ടേ; പാകിസ്ഥാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

ലാഹോര്‍: തീവ്രവാദിയും 2011ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ ശല്യപ്പെടുത്തരുതെന്ന് പാകിസ്ഥാന്‍ സര്‍ക്കാരിനോട് ലാഹോര്‍ ഹൈക്കോടതി. സയീദിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടരട്ടേ, അത് തടസ്സപ്പെടുത്തരുതെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ നവംബറില്‍ വീട്ടുതടങ്കലില്‍ നിന്നും ഇതേ കോടതി ഹാഫിസ് സയീദിനെ മോചിപ്പിച്ചിരുന്നു. 

പാകിസ്ഥാന്‍ ദിനപത്രമായ എക്‌സ്പ്രസ് ട്രിബ്യൂണാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സയീദിന്റെ നേതൃത്വത്തിലുള്ള ആദുരാലയങ്ങളും സ്ഥാപനങ്ങളും പാകിസ്ഥാന്‍ ഭരണകൂടം അടച്ചുപൂട്ടി വരികയായിരുന്നു. ഇതിനിടയിലാണ് കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

സയീദ് സ്ഥാപിച്ച ജമാഅത്ത്-ഉദ്-ധവ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി. ഇന്ത്യയുടെയും അമേരിക്കയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി പാകിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങള്‍ നടത്തുന്ന സാമൂഹ്യസേവനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് എന്ന് സംഘടന ഹര്‍ജിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com