ലിവൈസ് ജീന്‍സിലെ ഈ കുഞ്ഞന്‍ ടാഗ് കോടതി കയറുന്നു 

ലിവൈസ് ജീന്‍സുകളിലെ പ്രസിദ്ധമായ പോക്കറ്റിനു സമീപത്തെ ലിവൈസ് ടാബ് കോടതി കയറുന്നു
ലിവൈസ് ജീന്‍സിലെ ഈ കുഞ്ഞന്‍ ടാഗ് കോടതി കയറുന്നു 

ലിവൈസ് ജീന്‍സുകളിലെ പ്രസിദ്ധമായ പോക്കറ്റിനു സമീപത്തെ ലിവൈസ് ടാബ് കോടതി കയറുന്നു. ഫ്രഞ്ച് കമ്പനിയായ എല്‍വിഎംഎച്ചിന്റെ ഉടമസ്ഥതയിലുള്ള കെന്‍സോ ബ്രാന്‍ഡ് തങ്ങളുടെ രീതി കോപ്പിയടിച്ചെന്ന് ആരോപിച്ചാണ് ലിവൈസ് സ്രോസ് ആന്റ് കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്.

കെന്‍സോയുടെ ഭാഗത്തുനിന്നുണ്ടായ ഈ പ്രവൃത്തി തങ്ങള്‍ക്ക് വില്‍പനയില്‍ വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും ഉപഭോക്താക്കളെ കുഴക്കുകയാണ് ഇവര്‍ ചെയ്തതെന്നും സാന്‍ ഫ്രാന്‍സിസ്‌കോയിലുള്ള യുഎസ് ഡിസ്ട്രിക്ട് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തങ്ങള്‍ക്കുണ്ടായ നഷ്ടം ആളക്കാനാവാക്കതും പരിഹരിക്കാനാവാത്തതുമാണെന്ന് പരാതിയിര്‍ ലിവൈസ് ചൂണ്ടികാട്ടി. 

ലിവൈസിന്റെ പരാതിയില്‍ കെന്‍സോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

1936 മുതല്‍ ലിവൈസ് കമ്പനിയുടെ അടയാളമായി ജീന്‍സിന്റെ പോക്കറ്റിനോട് ചേര്‍ന്ന ഭാഗത്തായി ചുവന്ന തുണിയില്‍ ലിവൈസ് എന്നെഴുതി തയിച്ചുചേര്‍ക്കാറുണ്ട്. ലിവൈസ് ഉല്‍പന്നത്തിന് പ്രത്യേക ശ്രദ്ധ ലഭിക്കാനായാണ് ഇങ്ങനെ ചെയ്യുന്നത്. സമാനമായ ടാബുകളുമായി ജീന്‍സുകള്‍ വിപണിയില്‍ എത്തിക്കുന്ന പ്രവണത കെന്‍സോ അവസാനിപ്പിക്കുന്നില്ലെന്നും ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ കെന്‍സോയുടെ കളക്ഷനിലും ഇത് ഉപയോഗിച്ചിട്ടുണ്ടെന്നും ലിവൈസ് പരാതിയില്‍ പറയുന്നു. 

1936ല്‍ ലിവൈസിന്റെ ദേശിയ സെയില്‍സ് മാനേജര്‍ നടത്തിയ പ്രസ്താവനയും പരാതിയില്‍ പ്രതിപാദിക്കുന്നുണ്ട്. ലിവൈസ് ജീന്‍സുകളിലെ ഈ പ്രത്യേകത ലിവൈസിന് പുറമേ ഏതെങ്കിലും നിര്‍മാതാക്കള്‍ ഉപയോഗിച്ചാല്‍ അതിന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരിക്കുകയൊള്ളു എന്നതാണ് ആ പ്രസ്താവന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com