ഈ ഗ്രാമത്തില്‍ മരണത്തിന് പോലും നിരോധനം!
Published: 11th April 2018 03:56 PM |
Last Updated: 11th April 2018 03:56 PM | A+A A- |

ലോങിയര്‍ബയന്‍ : നോര്‍വെയിലെ ലോങിയര്‍ബയന്നില്‍ മരണത്തിന് പോലും നിരോധനമാണ്. 2000 ആളുകള്‍ മാത്രമുള്ള ഈ ഗ്രാമത്തില്‍ 1950മുതല്‍ മരണം നിയമം മൂലം നിരോധിച്ചിരിക്കുകയാണ്.
കല്‍ക്കരി ഖനന ഗ്രാമമായ ലോങിയര്‍ബയന്നില്‍ സംസ്‌കരിക്കുന്ന മൃതദേഹങ്ങള്‍ അഴുകാത്തതാണ് ഇത്തരത്തിലൊരു നിയമത്തിന് കാരണമായത്. ഉത്തരധ്രുവത്തിനോട് അടുത്ത് സ്ഥിതിചെയ്യുന്നതിനാലാണ് ഇവിടെ സംസ്‌കരിച്ചാല്‍ മൃദദേഹങ്ങള്‍ അലിഞ്ഞ് മണ്ണിനോട് ചേരാത്തത്. ഇങ്ങനെ മൃതദേഹങ്ങള്‍ അഴുകാതിരിക്കുന്നത് ഇവിടുത്തെ ആളുകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായതോടെയാണ് മരണവും ശവസംസ്‌കാരവും നിയമപ്രകാരം നിരോധിക്കേണ്ടിവന്നത്.
അമേരിക്കന്‍ സ്വദേശിയായ ജോണ്‍ ലോങിയര്‍ എന്നയാളാണ് ഇവിടെ ആദ്യമായി താമസിക്കാന്‍ എത്തിയത് എന്നതുകൊണ്ടാണ് ഈ സ്ഥലത്തിന് ലോങിയര്‍ബയന്‍ എന്ന് പേര് വന്നത്. 1906ലാണ് ജോണ്‍ ലോങിയര്‍ ഇവിടേക്കെത്തിയത്. ഇദ്ദേഹം പിന്നീട് 500ഓളം ആളുകളെ ഈ ഗ്രാമത്തിലേക്ക് എത്തിച്ചു. ലോങിയര്‍ബയനില്‍ കല്‍ക്കരി ഖനി ഉണ്ടായതോടെയാണ് കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തുന്നത്.
1918 ലോകമെങ്ങും പടര്‍ന്നുപിടിച്ച സ്പാനിഷ് ഫഌ ബാധിച്ച മരിച്ചവരില്‍ നിരവധിപ്പേരുടെ മൃദദേഹങ്ങള്‍ ലോങിയര്‍ബയനിലെ ശ്മശാനങ്ങളില്‍ ഇപ്പോഴും അഴുകാതെ കിടക്കുന്നുണ്ട്.