ചരിത്രത്തില്‍ ആദ്യമായി അറബ് ഫാഷന്‍ വീക്കിന് വേദിയായിസൗദി അറേബ്യ  

ഫാഷന്‍ വീക്കിനോട് അനുബന്ധിച്ച് നടക്കുന്ന റിസെപ്ഷണില്‍ പങ്കെടുക്കാന്‍ പുരുഷന്‍മാര്‍ക്ക് അനുവാദമുണ്ടെങ്കിലും കാറ്റ്‌വോക്ക് ഇവെന്റുകളില്‍ സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനമൊള്ളു.
ചരിത്രത്തില്‍ ആദ്യമായി അറബ് ഫാഷന്‍ വീക്കിന് വേദിയായിസൗദി അറേബ്യ  

സൗദിയില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിട്ട് കുറച്ച്കാലമായി. രാജ്യത്തിന്റെ സമ്പദ് വ്യവസ്തയുടെ വിജയത്തിന് സ്വകാര്യ മേഖലയെ കൂടുതല്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള നിരവധി പുരോഗമന പദ്ധതികള്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ഇവിടെ നടന്നുവരികയാണ്. അക്കൂട്ടത്തിലേക്ക് ഇതാ മറ്റൊരു തുടക്കംകൂടി. ഫാഷന്‍ രംഗത്തെയും സൗദി ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ തുടങ്ങുന്നു. സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ഫാഷന്‍ വീക്ക് അരങ്ങേറി.  അറബ് ഫാഷന്‍ വീക്കിന്റെ സൗദി എപ്പീസോഡിനായി ഒരുങ്ങികൊണ്ടിരിക്കുമ്പോഴും മോഡലുകള്‍ക്കും ഡിസൈനര്‍മാര്‍ക്കും  തങ്ങള്‍ ഭാഗമാകാന്‍ പോകുന്ന ചരിത്രനിമിഷത്തെകുറിച്ച് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. 

ഫാഷന്‍ വീക്കിനോട് അനുബന്ധിച്ച് നടക്കുന്ന റിസെപ്ഷണില്‍ പങ്കെടുക്കാന്‍ പുരുഷന്‍മാര്‍ക്ക് അനുവാദമുണ്ടെങ്കിലും കാറ്റ്‌വോക്ക് ഇവെന്റുകളില്‍ സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനമൊള്ളു. കാറ്റ്‌വോക്ക് ഇവെന്റ് നടക്കുമ്പോള്‍ പുറത്തുനിന്നുള്ള ക്യാമറകളും അനുവദിച്ചില്ല. ഇവിടെ പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ പര്‍ദ്ദ മാത്രമാണ് ധരിക്കുന്നത്. ഫാഷന്‍ രംഗത്തെ പുതിയ മാറ്റങ്ങള്‍ പര്‍ദ്ദയിലും പുതിയ പരീക്ഷണങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അടുത്തകാലത്തുണ്ടായ മാറ്റങ്ങളുടെ വെളിച്ചത്തില്‍ സൗദിയിലെ ചില നഗരങ്ങളിലെ സ്ത്രീകള്‍ വിവിധ നിറങ്ങളിലും ഡിസൈനിലുമുള്ള പര്‍ദ്ദ ധരിച്ചുതുടങ്ങിയിട്ടുണ്ട്. 

പൊതുഇടങ്ങളിലേക്ക് സംഗീത പരിപാടികള്‍ അവതരിപ്പിച്ചതും സിനിമയ്ക്കും സ്ത്രീകളുടെ ഡ്രൈവിംഗിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കം ചെയ്തതുമെല്ലാം ഈ അടുത്ത് സൗദിയില്‍ കണ്ട പ്രകടമായ മാറ്റങ്ങള്‍ തന്നെയാണ്. ഇതിന് പിന്നാലെയാണ് ഫാഷന്‍ രംഗത്തെ ഈ പുതിയ ചുവടുവയ്പ്പ്. 

കഴിഞ്ഞ മാസം നടക്കുമെന്ന് അറിയിച്ചിരുന്ന പരിപാടി വിസ നല്‍കുന്നതില്‍ കാലതാമസം നേരിട്ടതിനെതുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഇറ്റലി, റഷ്യ, ലെബനോന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയുടെ പ്രാദേശിക, അന്തര്‍ദേശീയ ഡിസൈനര്‍മാരുടെ വൈഭവം കണ്ടറിയാന്‍ ഇവിടേക്കെത്തി. 

1500ആളുകള്‍ പങ്കെടുത്തിരുന്നെന്നും ഇതില്‍ 400ഓളം ആളുകള്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്നും അറബ് ഫാഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ ലായ്‌ലാ ഇസാ പറഞ്ഞു. ഈ പരിപാടി രാജ്യത്തിന് വരുമാനം സൃഷ്ടിക്കുന്നതായിരിക്കുമെന്നും ഇവിടെയുള്ള പ്രാദേശിക ആളുകളുടെ കഴിവ് തെളിയിക്കാനുള്ള ഒരു അവസരവുമായിരിക്കുമെന്നു ലായ്‌ല കൂട്ടിച്ചേര്‍ത്തു. പാരീസ് ഫാഷണ്‍ വീക്കിന്റെ സമയത്ത് പാരീസിലെ ഹോട്ടലുകളെല്ലാം നിറഞ്ഞിരിക്കും. അതേ പ്രവണത എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും സൗദിയിലും ഉണ്ടാകണമെന്നും ഇവിടുത്തെ ഡിസൈനര്‍മാക്ക് അന്താരാഷ്ട്ര തലത്തിലേക്ക് കടക്കാന്‍ സാധിക്കണമെന്നും ലായ്‌ല പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com