അമേരിക്കക്കെതിരെ ആഞ്ഞടിച്ച് റഷ്യ; സിറിയയുടെ പരമാധികാരത്തിന്മേലുളള കടന്നുകയറ്റമെന്ന് പുടിന്‍

സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തിലുളള വ്യോമാക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ്  പുടിന്‍.
അമേരിക്കക്കെതിരെ ആഞ്ഞടിച്ച് റഷ്യ; സിറിയയുടെ പരമാധികാരത്തിന്മേലുളള കടന്നുകയറ്റമെന്ന് പുടിന്‍

മോസ്‌ക്കോ: സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തിലുളള വ്യോമാക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍.അമേരിക്കയുടെ കടന്നാക്രമണം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പുടിന്‍
കുറ്റപ്പെടുത്തി. സിറിയയുടെ പരമാധികാരത്തിന്മേലുളള കടന്നുകയറ്റമാണ് അമേരിക്ക നടത്തിയത്. ഐക്യരാഷ്ട്രസഭയുടെ അനുമതിയില്ലാതെ ഏകപക്ഷീയമായാണ് അമേരിക്ക സിറിയയില്‍ ആക്രമണം അഴിച്ചുവിട്ടതെന്നും പുടിന്‍ വിമര്‍ശിച്ചു.

അമേരിക്കയുടെ ആക്രമണം അന്താരാഷ്ട്ര തലത്തിലുളള ബന്ധങ്ങള്‍ തകര്‍ക്കും. സിറിയന്‍ ജനതയുടെ ജീവിതം ദുസ്സഹമാക്കുന്ന അമേരിക്കന്‍ നടപടിയില്‍ യുഎന്‍ രക്ഷാ സമിതി അടിയന്തര യോഗം വിളിക്കണമെന്നും പുടിന്‍
ആവശ്യപ്പെട്ടു.

സിറിയയിലെ രാസായുധ കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായാണ് വ്യോമാക്രമണം നടത്തിയത്. ബഷാര്‍ അല്‍ അസദിന്റെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും കൃത്യമായ ലക്ഷ്യങ്ങളിലാണ് ആക്രമണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോള്‍ഡ് ട്രംപ് പറഞ്ഞു. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌ക്‌സില്‍ ഉഗ്രസ്‌ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 

ഹോമയിലെ രാസായുധ സംഭരണശാല അടക്കം മൂന്നിടങ്ങിലായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങളെ സിറിയന്‍ സേന ചെറുത്തതായി സിറിയ അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com