കത്തുവ സംഭവം 'പൈശാചികം' ; അപലപിച്ച് ഐക്യരാഷ്ട്രസഭ

പ്രതികളെ അധികൃതര്‍ എത്രയും പെട്ടെന്ന് നീയമത്തിന് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്  ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍
കത്തുവ സംഭവം 'പൈശാചികം' ; അപലപിച്ച് ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക് : ജമ്മുകശ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരി ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. കത്തുവ സംഭവത്തെ ഭയാനകം എന്നായിരുന്നു ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്സ് വിശേഷിപ്പിച്ചത്. എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയോട് അതിക്രൂരത കാണിച്ച പ്രതികളെ അധികൃതര്‍ എത്രയും പെട്ടെന്ന് നീയമത്തിന് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

വാര്‍ത്താസമ്മേളനത്തില്‍ കത്തുവ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രസ്താവന, അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാനെ ഡുജാറിക് വ്യക്തമാക്കിയത്. ജനുവരി 10നാണ് കുതിരകളെ മേയ്ക്കാന്‍ കാട്ടില്‍ പോയ എട്ടുവയസ്സുകാരിയായ പെണ്‍കുട്ടികളെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. 

ക്ഷേത്രത്തില്‍ ബന്ദിയാക്കി ഒളിപ്പിച്ച പെണ്‍കുട്ടിയെ ഒരാഴ്ചയോളം പ്രതികള്‍ മാറിമാറി പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം പ്രതികള്‍ കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കിടിച്ചുകൊന്ന് മൃതദേഹം കാട്ടിലുപേക്ഷിക്കുകയായിരുന്നു. ബഖര്‍വാള്‍ നാടോടി സമുദായക്കാരിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. കേസന്വേഷണം തടസ്സപ്പെടുത്താന്‍ ഹൈന്ദവ സംഘടനകളും പ്രാദേശിക അഭിഭാഷകരും രംഗത്തിറങ്ങി. 

ഹൈക്കോടതി നേരിട്ട് ഇടപെട്ടശേഷമാണ് പൊലീസ് പ്രതികളെ പിടികൂടുന്നത് പോലും. ക്ഷേത്രത്തിലെ പൂജാരിയായ സന്‍ജിറാമാണ് കേസിലെ മുഖ്യപ്രതി. ഇയാളുടെ മകന്‍, അനന്തരവന്‍, കേസ് തേച്ചുമാച്ചുകളയാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം പ്രതികളാണ്. പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ബിജെപി മന്ത്രിമാര്‍ റാലി നടത്തുകയും ചെയ്തിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com