ജര്‍മ്മനിയില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കുരിശ് സ്ഥാപിക്കണമെന്ന് ഉത്തരവ്

ജര്‍മ്മനിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ക്രിസ്ത്യാനിറ്റിയുടെ അടയാളമായ കുരിശ് സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.
ജര്‍മ്മനിയില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കുരിശ് സ്ഥാപിക്കണമെന്ന് ഉത്തരവ്

ര്‍മ്മനിയിലെ യാഥാസ്ഥിതിക ഭരണകൂടമായ ബവേറിയ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന്റെ കീഴിലുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ക്രിസ്ത്യാനിറ്റിയുടെ അടയാളമായ കുരിശ് സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ തന്നെ ഇത് പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം. 

'കുരിശിനെ മതചിഹ്നമായി കാണരുത്. തെക്കന്‍ ജര്‍മ്മനിയുടെ 'സാംസ്‌കാരിക സ്വത്വവും ക്രിസ്തീയ-പാശ്ചാത്യ സ്വാധീനവും പ്രതിഫലിപ്പിക്കുവാനാണ് സ്ഥാപനങ്ങില്‍ കുരിശ് വയ്ക്കുന്നത്'- ബവേറിയ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് വ്യക്തമാക്കി. 

ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ മാത്രമല്ല, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോടതി മുറികളിലുമൊക്കെ കുരിശ് സ്ഥാപിക്കണം. അതേസമയം ബവേറിയയിലെ മുനിസിപ്പല്‍, ഫെഡറല്‍ ഗവണ്‍മെന്റ് കെട്ടിടങ്ങള്‍ ഈ ഉത്തരവിന്റെ പരിധിയില്‍ ഉള്‍പ്പെടില്ല.

ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ഭരണ സഖ്യത്തിലെ ഒരു വിഭാഗമാണ് ബവേറിയയിലെ ഭരണകക്ഷി. ഇവിടെ മുസ്ലീം വിരുദ്ധ ക്യാംപെയിന്‍ കൊണ്ട് ജര്‍മ്മന്‍ വോട്ടര്‍മാരെ സ്വാധീനിച്ച ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എഎഫ്ഡി) എന്ന പാര്‍ട്ടിക്ക് തങ്ങളുടെ ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കുന്നതിനാണ് ക്രിസ്റ്റ്റ്റന്‍ സോഷ്യല്‍ യൂണിയന്റെ ഈ നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com