മയക്കു മരുന്നു മാഫിയ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളെ കൊലപ്പെടുത്തി മൃതദേഹം ആസിഡില്‍ ലയിപ്പിച്ചു

മയക്കു മരുന്നു മാഫിയ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളെ കൊലപ്പെടുത്തി മൃതദേഹം ആസിഡില്‍ ലയിപ്പിച്ചു
മയക്കു മരുന്നു മാഫിയ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളെ കൊലപ്പെടുത്തി മൃതദേഹം ആസിഡില്‍ ലയിപ്പിച്ചു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ മയക്കു മരുന്നു മാഫിയ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളെ കൊലപ്പെടുത്തി മൃതദേഹം ആസിഡില്‍ ലയിപ്പിച്ചതായി കണ്ടെത്തല്‍. മയക്കു മരുന്നു മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയുടെ ഫലമായാണ് വിദ്യാര്‍ഥികള്‍ കൊല ചെയ്യപ്പെട്ടത്.

പടിഞ്ഞാറന്‍ മെക്‌സിക്കോയിലെ ജലിസ്‌കോയിലാണ് സംഭവം. ചലച്ചിത്ര പഠിതാക്കളായ മൂന്നു വിദ്യാര്‍ഥികളാണ് മയക്കു മരുന്നു സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടത്. ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ എന്ന സംഘമാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഒരു സ്‌കൂള്‍ പ്രൊജക്ടിന്റെ ബാഗമായി എതിര്‍ സംഘമായ ന്യൂവ പ്ലാസ ഉപയോഗിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. മയക്കു മരുന്നു മാഫിയയുടെ നിയന്ത്രണത്തിലുള്ള കെട്ടിടമാണെന്ന് അറിയാതെയാണ് വിദ്യാര്‍ഥികള്‍ ഈ കെട്ടിടം ഉപയോഗിച്ചത്. എതിര്‍ സംഘത്തിന്റെ കെട്ടിടം നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരുന്ന ന്യൂജനറേഷന്‍ കാര്‍ട്ടല്‍ ഇവരെ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

കൊലപ്പെടുത്തിയ ശേഷം ഇവരുടെ മൃതദേഹം ആസിഡില്‍ ലയിപ്പിക്കുകയായിരുന്നു. ഇത് മയക്കു മരുന്നു സംഘങ്ങള്‍ പതിവായി ചെയ്യുന്ന രീതിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വിദ്യാര്‍ഥികളെ എതിര്‍ സംഘാംഗങ്ങള്‍ എന്നു തെറ്റിദ്ധരിച്ചാവാം മാഫിയ തട്ടിക്കൊണ്ടുപോയതെന്നാണ് അന്വേഷകരുടെ നിഗമനം. ഇവരുടെ മൃതദേഹം ആസിഡില്‍ ഇട്ടെന്നു കരുതുന്ന കെട്ടിടത്തില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെന്ന് സള്‍ഫ്യൂരിക് ആസിഡ് നിറച്ച ജഗുകളും ടബുകളും കണ്ടെടുത്തു. രക്തവും മറ്റ് അവശിഷ്ടങ്ങളും കണ്ടതാണ് മൃതദേഹം ആസിഡില്‍ ഇട്ടിട്ടതായ സംശയത്തിനു കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com