കിം ജോങ് ഉന്‍ ദക്ഷിണകൊറിയയിലെത്തി; ചരിത്രം തിരുത്തിയ കൂടിക്കാഴ്ചയില്‍ കണ്ണുനട്ട് ലോകം

കിം ജോങ് ഉന്‍ ദക്ഷിണകൊറിയയിലെത്തി; ചരിത്രം തിരുത്തിയ കൂടിക്കാഴ്ചയില്‍ കണ്ണുനട്ട് ലോകം

വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ ആറിനായിരുന്നു ചരിത്രപരമായ ഇരുരാഷ്ട്ര തലവന്മാരുടേയും കൂടിക്കാഴ്ച ആരംഭിച്ചത്

സോള്‍: ചരിത്രം തിരുത്തി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ദക്ഷിണ കൊറിയയില്‍ എത്തി പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ ആറിനായിരുന്നു ചരിത്രപരമായ ഇരുരാഷ്ട്ര തലവന്മാരുടേയും കൂടിക്കാഴ്ച ആരംഭിച്ചത്. 

ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ ഇനി ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് സമാധാനത്തിന്റെ പാതയിലേക്ക ഉത്തരകൊറിയ വഴി തുറന്നതിന് പിന്നാലെയാണ് പരസ്പരം പോരടിച്ചിരുന്ന അയരാജ്യങ്ങള്‍ തമ്മില്‍ സമാധാന ചര്‍ച്ച നടക്കുന്നത്. ഉത്തരകൊറിയയ്ക്കും ദക്ഷിണ കൊറിയയ്ക്കും ഇടയിലെ സമാധാന ഗ്രാമമായ പന്‍മുന്‍ജോങ്ങിലാണ് കൂടിക്കാഴ്ച. 

1953ലെ കൊറിയന്‍ യുദ്ധത്തിന് അവസാനം കുറിച്ച കരാര്‍ ഒപ്പുവെച്ചത് ഈ രാജ്യത്തു വെച്ചായിരുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടി എത്തിയ കിം ജോങ് ഉന്നിനെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിച്ചതായാണ് കൊറിയന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടിയില്‍ സമാധാനം കൊണ്ടുവരുന്നതിലൂന്നിയ ചര്‍ച്ചയില്‍ ആണവനിര്‍വ്യാപനം ചര്‍ച്ചയാകുമോയെന്ന് വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com