കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ധാരണ; ഉപദ്വീപിനെ ആണവ മുക്ത മേഖലയാക്കും

കാലങ്ങളായി തുടര്‍ന്നുവരുന്ന പോരാട്ടം അവസാനിപ്പിച്ച് സമാധാന വഴിയില്‍ നീങ്ങാന്‍ ഉത്തര,ദക്ഷിണ കൊറിയകളുടെ തീരുമാനം
കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ധാരണ; ഉപദ്വീപിനെ ആണവ മുക്ത മേഖലയാക്കും

സോള്‍: കാലങ്ങളായി തുടര്‍ന്നുവരുന്ന പോരാട്ടം അവസാനിപ്പിച്ച് സമാധാന വഴിയില്‍ നീങ്ങാന്‍ ഉത്തര,ദക്ഷിണ കൊറിയകളുടെ തീരുമാനം. ചരിത്രമായി മാറിയ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിലാണ് തീരുമാനം. കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും തമ്മില്‍ യുദ്ധം അവസാനിപ്പിക്കാനായി സമാധാന കരാറില്‍ ഒപ്പുവച്ചു. ഈ വര്‍ഷം യുദ്ധം അവാസനിപ്പിക്കാനും കൊറിയന്‍ ഉപദ്വീപിനെ ആണവമുക്ത മേഖയയാക്കാനുമാണ് ധാരണ. 

1950ല്‍ ആരംഭിച്ച കൊറിയന്‍ യുദ്ധം 1953ല്‍ അവസാനിച്ചിരുന്നുവെങ്കിലും രണ്ട് രാജ്യങ്ങള്‍ തമ്മിലും സമാധാന ഉടമ്പടി ഒപ്പുവച്ചിരുന്നില്ല. നിരായുധീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്ന് ഇരുനേതാക്കളും സംയുക്തമായി പ്രഖ്യാപിച്ചു. ആദ്യമയാണ് ഒരു ഉത്തരകൊറിയന്‍ ഭരണാധികാരി ദക്ഷിണ കൊറിയന്‍ മണ്ണിലെത്തുന്നത്. അമേരിക്കയുമായുള്ള പോര്‍വിളി അതേപടി തുടരുന്ന സാഹചര്യത്തിലാണ് കിം ജോങ് ഉന്‍ സഹോദര രാഷ്ട്രവുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ രംഗത്തിറങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com