കുട്ടികള്‍ക്കായി ദുബായില്‍ ഇനി പോലീസ് മാമന്‍ വരും കളര്‍ഫുള്‍ വണ്ടിയില്‍! 

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളെ സഹായിക്കാന്‍ ഇനി ദുബായ് പോലീസ് എത്തുക പുതിയ നിറക്കൂട്ടിലുള്ള വാഹനങ്ങളില്‍
കുട്ടികള്‍ക്കായി ദുബായില്‍ ഇനി പോലീസ് മാമന്‍ വരും കളര്‍ഫുള്‍ വണ്ടിയില്‍! 

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളെ സഹായിക്കാന്‍ ഇനി ദുബായ് പോലീസ് എത്തുക പുതിയ നിറക്കൂട്ടിലുള്ള വാഹനങ്ങളില്‍. പുതിയ രീതിയിലുള്ള ഈ പെട്രോളിംഗ് കുട്ടികള്‍ക്കായുള്ള സുരക്ഷാ ബോധവത്കരണ ക്ലാസുകളും മറ്റ് ക്യാംപെയ്‌നുകളും നടത്തുകയും ചെയ്യും. ദുബായ് പോലീസിലെ മനുഷ്യാവകാശ വകുപ്പാണ് പുതിയ പെട്രോളിംഗ് ടീമിന് രൂപം നല്‍കിയിരിക്കുന്നത്. 

കുട്ടികളോട് അടുത്തിടപഴകാനും അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും സ്‌പെഷ്യല്‍ ടീം ശ്രദ്ധിക്കും. കുട്ടികള്‍ക്ക് പോലീസിനോടുള്ള മാനസിക അകല്‍ച്ച ഇല്ലാതാക്കാന്‍ ഈ പുതിയ പെട്രോളിംഗ് സംവിധാനം വഴി കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം. കുട്ടികള്‍ക്കായുള്ള പോലീസ് എത്തുന്ന വാഹനത്തില്‍ തുടങ്ങുന്ന ഈ മാറ്റം ഇവരുടെ പെരുമാറ്റ രീതിയിലും പ്രതിഫലിക്കും. 

തെളിമയാര്‍ന്ന നിറങ്ങളായിരിക്കും വാഹനങ്ങളുടെ പുറംഭാഗത്തിനു നല്‍കുക. ഉള്ളിലാകട്ടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുട്ടികളുമായി മുഖാമുഖം കണ്ടു സംസാരിക്കാനാകുംവിധമാണ് സീറ്റുകളുടെ സജ്ജീകരണം. ഇതോടൊപ്പം കുട്ടികളെ ആകര്‍ഷിക്കാനായി ചിത്രങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമൊക്കെ വാഹനത്തിന്റെ ഇന്റീരിയറില്‍ ഇടംപിടിക്കും. വാഹനത്തിനുള്ളല്‍ സജ്ജീകരിച്ചിട്ടുള്ള മൊബൈല്‍ എന്റര്‍ടെയിന്‍മെന്റ് ഉപകരണങ്ങളില്‍ ഗെയിമുകള്‍ കളിക്കാനും ഒപ്പം സുരക്ഷാ ബോദവത്കരണ സന്ദേശങ്ങള്‍ വായിക്കാനുമുള്ള ക്രമീകരണങ്ങളുണ്ട്. അതിക്രമങ്ങളില്‍ നിന്ന് സ്വയം എങ്ങനെ രക്ഷപ്പെടാമെന്ന് പറഞ്ഞുനല്‍കുന്ന ക്ലാസുകളും കുട്ടികള്‍ക്കായി സജ്ജീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com