ഷാങ്ഹായ്: എസ്‌കലേറ്റര്‍ അപകടത്തില്‍ നിന്നും അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. എസ്‌കലേറ്ററില്‍ കയറി മുകളില്‍ എത്തിയ അച്ഛനും മകനും ഒരു ചുവട് മുന്നോട്ട് വെച്ച് നിമിഷങ്ങള്‍ക്കകമാണ് എസ്‌കലേറ്റര്‍ തകര്‍ന്നത്.
ചൈനയിലെ സുവാന്‍ചെങിലെ മാളില്‍ നിന്നുളള ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ആണ്‍കുട്ടിക്ക് പിന്നാലെ അച്ഛനും എസ്‌കലേറ്ററില്‍ നിന്നും പുറത്തേയ്ക്ക് ചുവടുവെയ്ക്കുന്നതും നിമിഷങ്ങള്‍ക്കകം എസ്‌കലേറ്റര്‍ പ്രവര്‍ത്തനരഹിതമായി തകര്‍ന്നുവീഴുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
എസ്‌കലേറ്ററിന് താഴെയുളള ജീവനക്കാരന്‍ ഉടന്‍ തന്നെ യന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി.എസ്‌കലേറ്ററില്‍ യാദൃശ്ചികമായി കുടുങ്ങിയ താക്കോല്‍ കാരണം റബര്‍ റോളറിന് ഉണ്ടായ കേടുപാടാണ് സംഭവത്തിന് കാരണമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ