മോദിയെ മാത്രമല്ല, ഗാവസ്‌കറെയും കപിലിനെയും സിദ്ദുവിനെയും ക്ഷണിച്ചിട്ടില്ല; ഇമ്രാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്തുമെന്ന് പാര്‍ട്ടി

മോദിയെ മാത്രമല്ല, ഗാവസ്‌കറെയും കപിലിനെയും സിദ്ദുവിനെയും ക്ഷണിച്ചിട്ടില്ല; ഇമ്രാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്തുമെന്ന് പാര്‍ട്ടി
മോദിയെ മാത്രമല്ല, ഗാവസ്‌കറെയും കപിലിനെയും സിദ്ദുവിനെയും ക്ഷണിച്ചിട്ടില്ല; ഇമ്രാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്തുമെന്ന് പാര്‍ട്ടി

ചണ്ഡിഗഢ്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ഇന്ത്യയില്‍നിന്ന് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് ഇമ്രാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫ്. സുനില്‍ ഗാവസ്‌കര്‍, കപില്‍ ദേവ്, നവ്‌ജ്യോത് സിദ്ദു എന്നിവരെ ക്ഷണിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചടങ്ങില്‍ പങ്കെടുക്കുമെന്ന് സിദ്ദു പ്രതികരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ വിശദീകരണം.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിദേശ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നില്ലെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇമ്രാന്റെ സുഹൃത്തുക്കളെ മാത്രം ക്ഷണിക്കാനാണ് തീരുമാനമെന്നും തെഹ്രീക് ഇ ഇന്‍സാഫ് അറിയിച്ചിരുന്നു. ഇതിനോടൊപ്പമാണ് സുനില്‍ ഗാവസ്‌കര്‍, കപില്‍ ദേവ്, നവ്‌ജ്യോത് സിദ്ദു എന്നിവര്‍ക്ക് ക്ഷണം ലഭിച്ചതായി വാര്‍ത്തകള്‍ വന്നത്. സിദ്ദു ഇതു സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഔദ്യോഗികമായി ക്ഷണം ലഭിച്ചിട്ടില്ലെന്ന് സിദ്ദു കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

ഇമ്രാന്റെ സത്യപ്രതിജ്ഞാ് ചടങ്ങിലേക്കുള്ള ആദ്യ ക്ഷണിതാക്കളില്‍ ഒരാളായത് ബഹുമതിയായി കാണുന്നു എന്നായിരുന്നു, കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ സിദ്ദു പ്രതികരിച്ചത്. ഇമ്രാനുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും അദ്ദേഹം ഭരണത്തിലെത്തുന്നത് പാക് രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും സിദ്ദു അഭിപ്രായപ്പെട്ടിരുന്നു.

ഈ മാസം പതിനൊന്നിനാണ് ഇമ്രാന്റെ സത്യപ്രതിജ്ഞ. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും തെഹ്രീക് ഇ ഇന്‍സാഫിന് ഭൂരിപക്ഷം ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ രൂപീകരണത്തിന് ചെറുകക്ഷികളുമായുള്ള ചര്‍ച്ചകളിലാണ് പാര്‍ട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com