'കെയ്ന്‍' ഇനി മുതല്‍ 'മേയര്‍ കെയ്ന്‍'; പ്രമുഖ റെസലിങ് താരം തെരഞ്ഞെടുപ്പില്‍ വിജയിച്ചു

റെസലിങ് മത്സരങ്ങളില്‍ ആരാധകരുടെ ഇഷ്ടതാരമായ കെയ്ന്‍ ഇനി അറിയപ്പെടുക മേയര്‍ കെയ്ന്‍ എന്ന വിലാസത്തില്‍
'കെയ്ന്‍' ഇനി മുതല്‍ 'മേയര്‍ കെയ്ന്‍'; പ്രമുഖ റെസലിങ് താരം തെരഞ്ഞെടുപ്പില്‍ വിജയിച്ചു

വാഷിങ്ടണ്‍: റെസലിങ് മത്സരങ്ങളില്‍ ആരാധകരുടെ ഇഷ്ടതാരമായ കെയ്ന്‍ ഇനി അറിയപ്പെടുക മേയര്‍ കെയ്ന്‍ എന്ന വിലാസത്തില്‍.അമേരിക്കയിലെ പ്രധാനപ്പെട്ട സംസ്ഥാനമായ ടെന്നസീയിലെ നോസ് കൗണ്ടിയുടെ മേയറായാണ് വേള്‍ഡ് റെസലിങ് എന്റര്‍ടെയിന്‍മെന്റ് മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യനായ കെയ്ന്‍ എന്ന വിളിപ്പേരുളള ഗ്ലിന്‍ ജേക്കബ്‌സ് തെരഞ്ഞെടുക്കപ്പെട്ടത്.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ലിന്‍ഡ ഹാനേയെ പരാജയപ്പെടുത്തിയാണ് കെയ്ന്‍ മേയര്‍ സ്ഥാനം ഉറപ്പിച്ചത്. ടിം ബര്‍ച്ചേട്ടിന്റെ പിന്‍ഗാമിയായാണ് ഗ്ലിന്‍ ജേക്കബ്‌സ് മേയര്‍ സ്ഥാനത്തേയ്ക്ക് കടന്നുവരുന്നത്.  സെപ്റ്റംബര്‍ ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് കെയ്ന്‍ മേയര്‍ സ്ഥാനം ഏറ്റെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com