പടര്‍ന്നുപിടിക്കുന്ന കാട്ടുതീയ്ക്ക് കാരണം സ്വവര്‍ഗാനുരാഗികളോടുള്ള ദൈവകോപം: വൈദികന്‍

കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ സ്വവര്‍ഗാനുരാഗികള്‍ക്ക് അനുകൂലമായുള്ള സര്‍ക്കാര്‍ നിലപാടിനുള്ള ശിക്ഷയാണെന്ന് വൈദികന്‍ 
പടര്‍ന്നുപിടിക്കുന്ന കാട്ടുതീയ്ക്ക് കാരണം സ്വവര്‍ഗാനുരാഗികളോടുള്ള ദൈവകോപം: വൈദികന്‍

കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ സ്വവര്‍ഗാനുരാഗികള്‍ക്ക് അനുകൂലമായുള്ള സര്‍ക്കാര്‍ നിലപാടിനുള്ള ശിക്ഷയാണെന്ന് വൈദികന്‍. സ്വവര്‍ഗാനുരാഗികള്‍ക്കും ട്രാന്‍സ്‌ഡെന്‍ഡേഴ്‌സിനും എതിരെ നിലപാട് സ്വീകരിക്കുന്നതില്‍ കുപ്രസിദ്ധനായ കെവിന്‍ സ്വാന്‍സനാണ് ഇത് പറഞ്ഞിരിക്കുന്നത്. 

2005ല്‍ അമേരിക്കയിലാദ്യമായി സ്വവര്‍ഗവിവാഹത്തെ നിയമാനുസൃതമാക്കിയത് കാലിഫോര്‍ണിയയാണ്.2017ല്‍ സ്‌കളുകളില്‍ സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് പഠിപ്പിക്കാന്‍ തുടങ്ങി. അതാണ്  കഴിഞ്ഞ വര്‍ഷം കാലിഫോര്‍ണിയ കണ്ട ഏറ്റവും വലിയ കാട്ടുതീയുണ്ടാകാന്‍ കാരണം. അത് ഈ വര്‍ഷവും തുടരുന്നു.സംസ്ഥാനത്ത് നിന്ന് സ്വവര്‍ഗാനുരാഗികളെ ഇല്ലാതാക്കാനാണ് ദൈവം കാട്ടുതീകള്‍ സൃഷ്ടിക്കുന്നത്- വൈദികന്‍ പറയുന്നു.  സ്റ്റീവന്‍ സ്പില്‍ബര്‍ഗും ലേഡി ഗാഗയും ഒക്കെ ചെകുത്താന്റെ പിടിയാലാണെന്ന ഇയാളുടെ പരമാര്‍ശം മുമ്പ് വിവാദമായിരുന്നു. 

കാലാവസ്ഥയില്‍ വന്ന മാറ്റമാണ് കാട്ടുതീകള്‍ നിരന്തരമുണ്ടാകാന്‍ കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നിലവില്‍ കാലിഫോര്‍ണിയയിലെ നിലവിലെ സെനറ്റ് പ്രസിഡന്റ് സ്വവര്‍ഗാനുരാഗിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com