പെപ്‌സികോ സി.ഇ.ഒ സ്ഥാനത്തു നിന്ന് ഇന്ദ്ര നൂയി പുറത്തേക്ക്; സ്ഥാനമൊഴിയുന്നത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം

ശീതളപാനീയ നിര്‍മാതാക്കളായ പെപ്‌സികോയുടെ സി.ഇ.ഒ സ്ഥാനത്തു നിന്ന് ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയിയെ നീക്കുന്നു
പെപ്‌സികോ സി.ഇ.ഒ സ്ഥാനത്തു നിന്ന് ഇന്ദ്ര നൂയി പുറത്തേക്ക്; സ്ഥാനമൊഴിയുന്നത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം

വാഷിങ്ടണ്‍: ശീതളപാനീയ നിര്‍മാതാക്കളായ പെപ്‌സികോയുടെ സി.ഇ.ഒ സ്ഥാനത്തു നിന്ന് ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയിയെ നീക്കുന്നു. 12 വര്‍ഷം സ്ഥാനത്തു തുടര്‍ന്ന ശേഷമാണ് ഇന്ദ്ര നൂയി സ്ഥാനമൊഴിയുന്നത്. ഇവരെ മാറ്റുന്ന വിവരം കമ്പനി തന്നെയാണ് പുറത്തുവിട്ടത്. പ്രസിഡന്റ് റാമോണ്‍ ലഗുര്‍ത്തയാകും പുതിയ സി.ഇ.ഒ. അതേസമയം പ്രഖ്യാപനം വന്നയുടന്‍ പെപ്‌സികോയുടെ ഓഹരികള്‍ക്ക് നേരിയ ഇടിവ് സംഭവിച്ചതായി സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

1994ലാണ് ഇന്ദ്ര നൂയി പെപ്‌സിക്കോയില്‍ ചെരുന്നത്. 2006ല്‍ സി.ഇ.ഒ ആയി സ്ഥാനമേറ്റു. ചെയര്‍പേഴ്‌സണായി അവര്‍ 2019 വരെ തുടരും. ഫോര്‍ബ്‌സ് മാസിക തയ്യാറാക്കിയ ലോകത്തെ കരുത്തരായ വനിതകളുടെ പട്ടികയില്‍ പലതവണ ഇടം നേടിയിട്ടുണ്ട് ഇന്ദ്ര നൂയി. 

22 വര്‍ഷമായി പെപ്‌സികോക്ക് ഒപ്പമുള്ള ലഗുര്‍ത്തയെ കഴിഞ്ഞ സെപ്തംബറിലാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. പെപ്‌സിക്കോ ഡയറക്ടര്‍ ബോര്‍ഡാണ് ലഗുര്‍ത്തയെ പുതിയ സി.ഇ.ഒ ആയി തിരഞ്ഞെടുത്തത്. അദ്ദേഹം ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാകും. കമ്പനിയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റമൊന്നുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com