പ്രളയത്തില്‍ മുങ്ങി പളളിഹാള്‍; വധു വിവാഹത്തിനെത്തിയത് വെള്ളക്കെട്ടുകള്‍ നീന്തി (വീഡിയോ)

വിവാഹവസ്ത്രം വെള്ളക്കെട്ടില്‍ നനഞ്ഞപ്പോഴും ചുവന്ന പരവാതിനിയിലൂടെ നടക്കുന്നു എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാനാണ്  ശ്രമിച്ചതെന്ന് വധു
പ്രളയത്തില്‍ മുങ്ങി പളളിഹാള്‍; വധു വിവാഹത്തിനെത്തിയത് വെള്ളക്കെട്ടുകള്‍ നീന്തി (വീഡിയോ)

മനില: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന വാര്‍ത്തകളാണ് നമുക്ക് ചുറ്റിലും. നൊമ്പരപ്പെടുത്തുന്നതാണ് ഈ വാര്‍ത്തകളെല്ലാം. ഇതിനിടയില്‍ മറുനാട്ടില്‍ നിന്ന് വെള്ളക്കെട്ട് നീന്തി വധു വിവാഹത്തിനെത്തുന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

ഫിലിപ്പന്‍സിലെ ആസ് ലെ ചര്‍ച്ച് ഹാളായിരുന്നു വിവാഹവേദി. കനത്ത മഴയെ തുടര്‍ന്ന് പള്ളിഹാളിലൊട്ടാകെ വെള്ളം കയറി. വിവാഹവേദിയിലേക്ക് എത്താന്‍ മറ്റുമാര്‍ഗങ്ങളില്ലായിരുന്നു വധുവിന്. അച്ഛനും അമ്മയ്ക്കുമൊപ്പം ഏറെ കഷ്ടപ്പെട്ടാണ് വെള്ളക്കെട്ടുകള്‍ താണ്ടി വധു വേദിയിലെത്തിയത്. കണ്ടുനിന്നവരെല്ലാം ഈ മനോഹരദൃശ്യങ്ങളില്‍ ഒപ്പിയെടുത്തു. ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്.

കല്യാണമെന്നത് ജീവിതത്തില്‍  ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്.അതുകൊണ്ട് തന്നെ പ്രളയമായാലും മഴയായാലും അത് ഒന്നും തന്നെ തടഞ്ഞ് നിര്‍ത്തില്ലെന്ന് വധു എയ്ഞ്ചലോ പറഞ്ഞു. എന്റെ വിവാഹവസ്ത്രം വെള്ളക്കെട്ടില്‍ നനഞ്ഞപ്പോഴും ചുവന്ന പരവാതിനിയിലൂടെ നടക്കുന്നു എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാനാണ്  ശ്രമിച്ചതെന്ന് വധു പറഞ്ഞു.

ഏഴുവര്‍ഷത്തിന് ശേഷമുള്ള പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് കടന്നത്. എന്നാല്‍ ഇത്തരത്തിലൊരു വെള്ളപ്പൊക്കം ഇരുവരും പ്രതീക്ഷിച്ചിരുന്നില്ല. ഫിലിപ്പന്‍സില്‍ വര്‍ഷത്തില്‍ ശരാശരി 20 ചുഴലിക്കാറ്റുകളാണ് അനുഭവപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com