ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചു; മുസ്ലിം ദമ്പതികള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ്‌

ലിംഗസമത്വത്തില്‍ ഈ ദമ്പതിമാര്‍ക്ക് വിശ്വാസമില്ലെന്ന്  വ്യക്തമാക്കിയാണ് പൗരത്വം നല്‍കില്ലെന്ന് ലോസന്‍ മേയര്‍ ഗ്രിഗറി ജുനോദ് പറഞ്ഞു. 
ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചു; മുസ്ലിം ദമ്പതികള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ്‌

 ജനീവ: ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച മുസ്ലിം ദമ്പതികള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് പൗരത്വം നിഷേധിച്ചു. ലോസന്‍ മുനിസിപ്പാലിറ്റിയാണ് എതിര്‍ലിംഗത്തിലുള്ള അംഗങ്ങള്‍ക്ക് കൈ കൊടുക്കാത്ത കാരണത്തിന് പൗരത്വം നല്‍കാന്‍ വിസമ്മതം അറിയിച്ചത്. ലിംഗസമത്വത്തില്‍ ഈ ദമ്പതിമാര്‍ക്ക് വിശ്വാസമില്ലെന്ന്  വ്യക്തമാക്കിയാണ് പൗരത്വം നല്‍കില്ലെന്ന് ലോസന്‍ മേയര്‍ ഗ്രിഗറി ജുനോദ് പറഞ്ഞു. 

ഇവര്‍ ഏത് രാജ്യക്കാരാണ് എന്നോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ മേയര്‍ തയ്യാറായില്ല. മതസ്വാതന്ത്ര്യത്തെ ലോസന്‍ മാനിക്കുന്നുവെങ്കിലും അത് ഒരിക്കലും നിയമത്തിന് അതീതമല്ലെന്നും ലിംഗസമത്വം ലോസന്റെ അടിസ്ഥാന മൂല്യങ്ങളില്‍ പ്രധാനമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 

സ്ത്രീകള്‍ ചോദ്യം ചെയ്യുമ്പോള്‍ ദമ്പതിമാരിലെ പുരുഷഷനും, പുരുഷന്‍മാര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ സ്ത്രീയും ഉത്തരം പറയുന്നതില്‍ വിമുഖത കാട്ടിയെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ അടുത്ത ബന്ധുക്കളല്ലാത്തവരുമായുള്ള സ്പര്‍ശനം പോലും ഇസ്ലാം വിലക്കുന്നുവെന്നാണ് ഈ വിഷയത്തില്‍ പല ഇസ്ലാം മത വിശ്വാസികളും അഭിപ്രായം പ്രകടിപ്പിച്ചത്. 
 
2016 ലും സമാനമായ സംഭവം സ്വിറ്റ്‌സര്‍ലന്റില്‍ ഉണ്ടായിരുന്നു. സിറിയന്‍ പൗരന്‍മാരായ സഹോദരന്‍മാര്‍ ടീച്ചര്‍ക്ക് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചത് വലിയ വിവാദമാണ് ഉണ്ടാക്കിയത്. സ്ത്രീയായ ടീച്ചറുടെ കയ്യില്‍ സ്പര്‍ശിക്കുന്നത് മതവിശ്വാസത്തിന് എതിരാണ് എന്ന് ഇവര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. അധ്യാപകര്‍ക്ക് ഹസ്തദാനം ചെയ്യുന്നത് സ്വിറ്റ്‌സര്‍ലന്റില്‍ ബഹുമാനവും ആദരവും പ്രകടിപ്പിക്കുന്നതിനായി ചെയ്യുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com