ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡോ. ഫിഡെലിറ്റോ ജീവനൊടുക്കി

ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡോ. ഫിഡെലിറ്റോ ജീവനൊടുക്കി
ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡോ. ഫിഡെലിറ്റോ ജീവനൊടുക്കി

ഹവാന: ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ഡോ. ഫിഡെലിറ്റോയെ മരിച്ച നിലയില്‍ കണ്ടെത്തി. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഫിഡെലിറ്റോയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശസ്ത ആണവ ശാസ്ത്രജ്ഞന്‍ കൂടിയായ ഇദ്ദേഹം വിഷാദരോഗിയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. 


കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ചികില്‍സയിലായിരുന്നു, ക്യൂബന്‍ പ്രസിഡന്റിന്റെ ശാസ്ത്ര ഉപദേശകന്‍ കൂടിയായ ഡോ.ഫിഡെലിറ്റോ. 


കാസ്‌ട്രോയുടെ ആദ്യ ഭാര്യ മിര്‍ത്ത ഡയസ് ബലാര്‍ട്ടിലുള്ള മകനാണ് ഫിഡെലിറ്റോ. മിര്‍ത്തയും കാസ്‌ട്രോയും 1955ല്‍ വിവാഹമോചനം നേടി. പുനര്‍വിവാഹശേഷം സ്‌പെയിനിലെ മഡ്രിഡില്‍ കുടിയേറിയ അവര്‍ മകനെയും 
ഒപ്പം കൊണ്ടുപോയിരുന്നു. 

സോവിയറ്റ് യൂണിയനില്‍ ഉപരിപഠനശേഷം ഫിഡെലിറ്റോ ക്യൂബയില്‍ അച്ഛനെ തേടിയെത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com