പ്രണയദിനം ഇസ്ലാമിക വിരുദ്ധം; പാക് മാധ്യമങ്ങളില്‍ വാലന്റൈന്‍സ് ദിന ആഘോഷങ്ങള്‍ വേണ്ടെന്ന് അധികൃതര്‍

രാജ്യത്തെ പൊതു സ്ഥലങ്ങളിലും ഗവണ്‍മെന്റ് ഓഫീസുകളിലുമെല്ലാം വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത് തടയണമെന്ന് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി ഉത്തരവിട്ടിരുന്നു
പ്രണയദിനം ഇസ്ലാമിക വിരുദ്ധം; പാക് മാധ്യമങ്ങളില്‍ വാലന്റൈന്‍സ് ദിന ആഘോഷങ്ങള്‍ വേണ്ടെന്ന് അധികൃതര്‍


പ്രണയദിനത്തിലെ ആഘോഷങ്ങള്‍ ഇസ്ലാമിന് എതിരാണെന്നും അതിനാല്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരിപാടികള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി. രാജ്യത്തെ പൊതു സ്ഥലങ്ങളിലും ഗവണ്‍മെന്റ് ഓഫീസുകളിലുമെല്ലാം വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത് തടയണമെന്ന് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദ്ദേശം. 

പത്രങ്ങളിലും ചാനലുകളിലും വാലന്റൈന്‍സ് ദിന ആഘോഷത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും വരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അതോറിറ്റി പ്രസ്ഥാവനയിലൂടെ പറഞ്ഞു. ഇസ്ലാമിക് ചിന്തയ്ക്ക് വിരുദ്ധമായ ദിനത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് ബ്രോഡ്കാസ്റ്റ് മീഡിയ മാറി നില്‍ക്കണമെന്നാണ് അധികൃതരുടെ ആവശ്യം. 

പ്രണയദിനത്തിന് രാജ്യത്ത് നടത്തുന്ന എല്ലാ തരത്തിലുള്ള ആഘോഷങ്ങളും പരിപാടികളും നിരോധിക്കണമെന്ന് മതസംഘടനകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. വാലന്റൈന്‍സ് ദിനത്തിന് നമ്മുടെ സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ലെന്നും അതിനാല്‍ ഇത് ആഘോഷിക്കരുതെന്നുമാണ് പ്രസിഡന്റ് ഹംനൂണ്‍ ഹുസൈന്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com