മോഡലിനെ തട്ടിയെടുത്ത് സ്യൂട്ട്‌കെയ്‌സിലടച്ച് ഒണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചു 

ബ്രിട്ടീഷ് മോഡലായ ക്‌ളോവി ഐലിങിനാണ് മിലനില്‍ വെച്ച് സിനിമാക്കഥയെ വെല്ലുന്ന ദുരനുഭവത്തിന് ഇരയാകേണ്ടി വന്നത്
മോഡലിനെ തട്ടിയെടുത്ത് സ്യൂട്ട്‌കെയ്‌സിലടച്ച് ഒണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചു 

ഇരുപതുകാരിയായ ബ്രിട്ടീഷ് മോഡലിനെ തട്ടിയെടുത്ത് സ്യൂട്ട് കെയ്‌സിലടച്ച് ഓണ്‍ലൈനില്‍ ലൈംഗിക അടിമയായി വില്‍ക്കാന്‍ വെച്ചു. ബ്രിട്ടീഷ് മോഡലായ ക്‌ളോവി ഐലിങിനാണ് മിലനില്‍ വെച്ച് സിനിമാക്കഥയെ വെല്ലുന്ന ദുരനുഭവത്തിന് ഇരയാകേണ്ടി വന്നത്. ഭയപ്പെടുത്തുന്ന അനുഭവങ്ങളിലൂടെ കടന്നുപോയ അവസ്ഥ നടി തന്നെയാണ് വിവരിച്ചത്.

ഫോട്ടോഷൂട്ടിനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് തന്നെ തട്ടികൊണ്ടുപോയതെന്നും ഇവര്‍ പിന്നീട് കുതിരയെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്നു തന്റെ ദേഹത്ത് കുത്തിവെക്കുകയും തന്നെ സ്യൂട്ട്‌കേസില്‍ അടയ്ക്കുകയുമായിരുന്നെന്ന് ഐലിങ് പറഞ്ഞു.

'കറുത്ത കൈയ്യുറ ധരിച്ച ഒരാള്‍ പിന്നില്‍ നിന്ന് ഒരു കൈകൊണ്ട് എന്റെ വാ അടച്ചുപിടിക്കുകയും മറ്റെ കൈ എന്റെ കഴുത്തില്‍ അമര്‍ത്തി പിടിക്കുകയുമായിരുന്നു. ഈ സമയം വേറൊരാള്‍ എന്റെ വലതു കൈയ്യിലേക്കാണ് മരുന്ന് കുത്തിവെച്ചത്', ഐലിങ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 

പിന്നീട് ബോധം വന്നപ്പോള്‍ താന്‍ ഒരു കാറിന്റെ ഡിക്കിയിലായിരുന്നെന്നും കൈയ്യും കാലുമൊക്കെ കൂട്ടികെട്ടിയ അവസ്ഥയിലായിരുന്നു താനെന്നും ഐലിങ് പറയുന്നു. ഒരു ബാഗിനുള്ളില്‍ അടച്ചാണ് തന്നെ ഡിക്കിയില്‍ കിടത്തിയിരുന്നതെന്നും ശ്വസിക്കാന്‍ മാത്രമായി ബാഗില്‍ ചെറിയ തുളകള്‍ ഉണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. 

ബ്‌ളാക്ക് ഡെത്ത് സംഘത്തില്‍പ്പെട്ട അക്രമികള്‍ ഏകദേശം 20 കോടിയോളം രൂപയ്ക്കായിരുന്നു ഐലിങിനെ ഇന്റര്‍നെറ്റില്‍ വില്‍പനയ്ക്ക് വെച്ചത്.  നോര്‍ത്ത് ഇറ്റലിയിലെ ട്യൂറിന് അടുത്തുള്ള ബോര്‍ഗിയാല്‍ എന്ന ഒറ്റപ്പെട്ട ഗ്രാമത്തിലേക്കാണ് തന്നെ കൂട്ടികൊണ്ടുപോയെന്നും ഇവര്‍
ഏജന്റിനോട് മോചനദ്രവ്യവും ആവശ്യപ്പെട്ടെന്നും ഐലിങ് പറഞ്ഞു. എന്നാല്‍ അമ്മമാരെ തട്ടിക്കൊണ്ടു പോയാലുള്ള കര്‍ശനമായ നിയമവ്യവസ്ഥകള്‍ തിരിച്ചറിഞ്ഞതോടെ സംഘം ഐലിങിനെ വിട്ടയയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെകുറിച്ച് ആരോടും പറയരുതെന്നും ഒരു മാസത്തിനുള്ളില്‍ 50,000 ഡോളര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. 

സംഭവത്തില്‍ ലൂകാസ് പാവല്‍ ഹെല്‍ബ എന്ന ബ്രിട്ടന്‍കാരനെ പോലീസ് അറസ്റ്റ് ചെയ്കു. മൂന്നു മുതല്‍ നാല് പേരുടെ സംഘമായിരിക്കാം ഇവര്‍ എന്നാണ് പോലീസ് നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com