പ്രധാനമന്ത്രിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് പലസ്തീൻ; അഭിമാന മുഹൂർത്തമെന്ന് മോദി

നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാ​ഗമായി പലസ്തീനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യം ഒരു വിദേശിക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് കോളര്‍ നല്‍കി ആദരിച്ചു
പ്രധാനമന്ത്രിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് പലസ്തീൻ; അഭിമാന മുഹൂർത്തമെന്ന് മോദി

റമല്ല: നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാ​ഗമായി പലസ്തീനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യം ഒരു വിദേശിക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് കോളര്‍ നല്‍കി ആദരിച്ചു.

പ്രസിഡന്റ് മഹമ്മൂദ് അബ്ബാസാണ് പ്രധാനമന്ത്രിക്ക് ഗ്രാന്‍ഡ് കോളര്‍ ബഹുമതി സമ്മാനിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, ബഹ്‌റൈനിലെ ഹമദ് രാജവ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ക്കാണ് മുമ്പ് പലസ്തീൻ ഈ ബഹുമതി സമ്മാനിച്ചത്.

ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. പലസ്തീന്‍ സന്ദര്‍ശനത്തിന് ശേഷം യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലും മോദി സന്ദര്‍ശിക്കുന്നുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന മുഹൂര്‍ത്തമാണ്. ഇന്ത്യയും പലസ്തീനും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതിഫലനമാണ് ഈ ബഹുമതിയെന്നും പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം മോദി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com