ലോട്ടറി വിജയിക്ക് പ്രശസ്തയാവാന്‍ പേടി; 3553 കോടി രൂപയുടെ ലോട്ടറി സ്വീകരിക്കാതെ യുവതി

വലിയ ജാക്കപോട്ട് അടിച്ചതോടെയുണ്ടാകുന്ന പ്രശസ്തിയെ ഭയന്നാണ് യുവതിയുടെ തീരുമാനം
ലോട്ടറി വിജയിക്ക് പ്രശസ്തയാവാന്‍ പേടി; 3553 കോടി രൂപയുടെ ലോട്ടറി സ്വീകരിക്കാതെ യുവതി

ലോട്ടറി അടിക്കാന്‍ വേണ്ടി കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. ലോട്ടറി അടിച്ചാല്‍ ചെയ്തു തീര്‍ക്കാനുള്ള നീണ്ട ലിസ്റ്റ് തന്നെ നമ്മള്‍ തയാറാക്കി വെക്കാറുണ്ട്. എന്നാല്‍ പ്രശസ്തിയെ പേടിച്ച് 3553 കോടി രൂപയുടെ വമ്പന്‍ ലോട്ടറി വേണ്ടെന്ന് വെച്ച് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ഒരു യുവതി. ന്യൂ ഹാംഷെയറിലെ ജെയിന്‍ ഡോ എന്ന പേരില്‍ അറിയപ്പെടുന്ന യുവതിയാണ് അജ്ഞാതയായി തുടരുന്നതിനായി കോടതിയെ സമീപിച്ചത്.  

വലിയ ജാക്കപോട്ട് അടിച്ചതോടെയുണ്ടാകുന്ന പ്രശസ്തിയെ ഭയന്നാണ് യുവതിയുടെ തീരുമാനം. ലോട്ടറി തുകയായ 3553 കോടി രൂപയുടെ സ്വീകരിക്കാനും ഇവര്‍ തയാറായിട്ടില്ല. ലോട്ടറി വിജയിച്ചതിന് പിന്നാലെ ന്യൂ ഹാംഷെയര്‍ ലോട്ടറി കമ്മീഷന്‍ നിയമം അനുസരിച്ച് യുവതി ടിക്കറ്റിന്റെ പുറകില്‍ ഒപ്പിട്ടു നല്‍കിയിരുന്നു. എന്നാല്‍ ഇത് വലിയ മണ്ടത്തരമായിരുന്നെന്നാണ് യുവതി കോടതിയില്‍ പറഞ്ഞത്. 

യുവതിയുടെ പേര് ലോട്ടറിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുമോയെന്ന് ലോട്ടറി ചീഫിനോട് ചോദിച്ചെങ്കിലും ഇതോടെ ലോട്ടറി അസാധുവാകുമെന്നാണ് പറഞ്ഞതെന്നും യുവതിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. യുവതി അവരുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ജാക്‌പോട്ട് പണം സ്വീകരിച്ചാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ഇവര്‍ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

നീണ്ട നാളായി ന്യൂ ഹാംഷെയറില്‍ താമസിക്കുന്ന യുവതി സാമൂഹിക കാര്യങ്ങളില്‍ ഇടപെടുന്ന ആളാണ്. ഇത് ഇനിയും തുടരാനാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്നും ഒരു ലോട്ടറി വിജയിയായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. സമ്മാനതുക സ്വീകരിക്കുകയാണെങ്കില്‍ ഇതിന്റെ വലിയ ഭാഗവും സമൂഹത്തിന് വേണ്ടി ചെലവഴിക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. പേരും അഡ്രസും മറ്റ് വിവരങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com