റഷ്യന്‍ വിമാനം തകര്‍ന്നുവീണു; 71 യാത്രികര്‍ മരിച്ചു

രാജ്യതലസ്ഥാനത്തെ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നത്. 71 പേര്‍ മരിച്ചാതായി റിപ്പോര്‍ട്ടുകള്‍ 
റഷ്യന്‍ വിമാനം തകര്‍ന്നുവീണു; 71 യാത്രികര്‍ മരിച്ചു

മോസ്‌കോ: 71 യാത്രക്കാരുമായി റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണു. തലസ്ഥാനമായോ മോസ്‌കോയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണതെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രാജ്യതലസ്ഥാനത്തെ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിശാലമായ പ്രദേശത്ത് ചിതറിക്കിടക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മോസ്‌കോയ്ക്കു സമീപം ദോമജിയദവ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനമാണു തകര്‍ന്നത്. വിമാനത്തില്‍ 65 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം പറന്നുയര്‍ന്നു വൈകാതെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ആഭ്യന്തര വിമാന കമ്പനിയായ സറാടോവ് എയര്‍ലൈന്‍സിന്റെ ആന്റനോവ് എഎന്‍- 148 വിമാനമാണു തകര്‍ന്നു വീണത്. 

പ്രാദേശിക സമയം രാവിലെ 11.22ന് പറന്നുയര്‍ന്ന വിമാനമാണു തകര്‍ന്നു വീണത്. പറന്നുയര്‍ന്ന് അഞ്ചു മിനിറ്റിനു ശേഷമാണു വിമാനം താഴേക്കു പതിച്ചത്. അതിനു മുന്നോടിയായി ആശയവിനിമയ ബന്ധവും നഷ്ടപ്പെട്ടു. ആഭ്യന്തര വിമാന കമ്പനിയായ സറാതവ് എയര്‍ലൈന്‍സിന്റെ ആന്റനോവ് എഎന്‍- 148 വിമാനമാണു തകര്‍ന്നു വീണത്. ഉക്രേനിയന്‍ കമ്പനിയാണ് വിമാനത്തിന്റെ നിര്‍മാതാക്കള്‍.

മോസ്‌കോയില്‍ നിന്ന് ഓസ്‌കിലേക്ക് 1448 കിലോമീറ്ററാണു ദൂരം. രണ്ടു മണിക്കൂര്‍ 11 മിനിറ്റു സമയം കൊണ്ടാണ് വിമാനം എത്തേണ്ടത്. എന്നാല്‍ ദോമജിയദവ വിമാനത്താവളത്തില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ ഓട്ടമാറ്റിക് ഡിപ്പന്‍ഡന്റ് സര്‍വയ്‌ലന്‍സ്- ബ്രോഡ്കാസ്റ്റ് (എഡിഎസ്-ബി) സിഗ്‌നലുകള്‍ നഷ്ടപ്പെടുകയായിരുന്നു. 

വിമാനത്തിന്റെ ജിപിഎസ് പൊസിഷന്‍, എത്ര ഉയരത്തിലാണുള്ളത് തുടങ്ങിയ കാര്യങ്ങളില്‍ ഉള്‍പ്പെടെ സൂചന നല്‍കുന്നതാണ് എഡിഎസ്-ബി. അവസാനമായി ലഭിച്ച ഈ സിഗ്‌നല്‍ പ്രകാരം വിമാനം 6200 അടി ഉയരത്തില്‍ നിന്നു 3200 അടിയിലേക്ക് കുത്തനെ വീഴുകയായിരുന്നു. ആറു കൊല്ലം പഴക്കമുള്ളതാണു വിമാനം.

ഉക്രേനിയന്‍ കമ്പനിയാണ് വിമാനത്തിന്റെ നിര്‍മാതാക്കള്‍. ഉറല്‍സ് നഗരത്തിലെ ഓസ്‌കിലേക്കു പറക്കുകയായിരുന്ന വിമാനമാണു തകര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com