പ്രധാനമന്ത്രി രാജിവെച്ചു; എത്യോപ്യയില്‍ വീണ്ടും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

നാലു പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഭരണസഖ്യത്തിലെ അഭിപ്രായ ഭിന്നതകളാണ് ദെസാലെയുടെ രാജിയില്‍ കലാശിച്ചത്
പ്രധാനമന്ത്രി രാജിവെച്ചു; എത്യോപ്യയില്‍ വീണ്ടും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

അഡിസ് അബാബ: പ്രധാനമന്ത്രി ഹെയ്‌ലി മറിയം ദെസാലെ രാജിവെച്ചതിനെത്തുടര്‍ന്ന് എത്യോപ്യയില്‍ ആറുമാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭരണസഖ്യത്തിലെ അഭിപ്രായഭിന്നതയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി രാജിവെച്ചത്. ഇതിനെത്തുടര്‍ന്ന് പ്രതിരോധ മന്ത്രി സിറാജ് ഫെഗേസയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

നാലു പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഭരണസഖ്യത്തിലെ അഭിപ്രായ ഭിന്നതകളാണ് ദെസാലെയുടെ രാജിയില്‍ കലാശിച്ചത്. നിലവിലെ സര്‍ക്കാരിനെതിരായ എല്ലാ വാര്‍ത്തകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം നീണ്ടുനിന്ന മുന്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കടുത്ത പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ആഗസ്റ്റിലായിരുന്നു അടിയന്തരാവസ്ഥ പിന്‍വലിച്ചത്. 

എത്യോപ്യയിലെ ഒറോമോ, അമാറിക് എന്നീ പ്രധാനപ്പെട്ട വംശീയ വിഭാഗങ്ങള്‍ക്ക് സര്‍ക്കാരില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിലാണ്. ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രക്ഷോഭം അയല്‍രാജ്യമായ സൊമാലിയയുടെ പിന്തുണയോടെയാണെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com