മകളെ പീഡിപ്പിക്കുന്നത് തടഞ്ഞു; അമ്മയുടെ കണ്ണ് ചൂഴ്‌ന്നെടുത്തു, അച്ഛന്റെ കഴുത്തറുത്തു; ദക്ഷിണ സുഡാനില്‍ നടന്ന ക്രൂരതകള്‍ ആരെയും ഞെട്ടിക്കും

മരിക്കാതിരിക്കാന്‍ മുത്തശ്ശിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 12 കാരനായ തന്റെ മകന്‍ നിര്‍ബന്ധിതയായെന്നാണ് ഒരു യുവതി കമ്മീഷനോട് പറഞ്ഞത്
മകളെ പീഡിപ്പിക്കുന്നത് തടഞ്ഞു; അമ്മയുടെ കണ്ണ് ചൂഴ്‌ന്നെടുത്തു, അച്ഛന്റെ കഴുത്തറുത്തു; ദക്ഷിണ സുഡാനില്‍ നടന്ന ക്രൂരതകള്‍ ആരെയും ഞെട്ടിക്കും

സുഡാനില്‍ എങ്ങും തങ്ങിനില്‍ക്കുന്നത് മരണമാണ്. ഏത് നിമിഷവും ആക്രമണം പ്രതീക്ഷിച്ചാണ് അവര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. അക്രമി സംഘമോ ഭീകരവാദികളോ ഒന്നുമല്ല സംരക്ഷണ ചുമതലുള്ള ഗവണ്‍മെന്റ് പട്ടാളമാണ് ദക്ഷിണ സുഡാനികള്‍ക്ക് ഭീഷണിയാവുന്നത്. ദക്ഷിണ സുഡാനില്‍ നടക്കുന്ന അതിക്രമങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. 17 കാരിയായ മകളെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയുടെ കണ്ണുകള്‍ അവര്‍ ചൂഴ്‌ന്നെടുത്തു. അച്ഛന്റെ തലവെട്ടി. 

പന്ത്രണ്ടില്‍ അധികം വരുന്ന സൈനികരില്‍ നിന്ന് മകളെ രക്ഷിക്കുന്നതിനായിരുന്നു അമ്മയുടെ ശ്രമം. എന്നാല്‍ അവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അമ്മയുടെ കണ്ണുകള്‍ കുന്തം കൊണ്ട് ചൂഴ്‌ന്നെടുത്ത് അവരെ 17 പേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അഞ്ച് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ ദക്ഷിണ സുഡാനില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സംഘടന കമ്മീഷന്‍ വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്.

ഒരാള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമായിരുന്നു അവിടെ നടന്ന അതിക്രമങ്ങളെന്ന് കമ്മീഷന്‍ മെമ്പറും അന്താരാഷ്ട്ര നിയമ പ്രൊഫസറുമായ ആന്‍ഡ്രു ക്ലാഫം പറയുന്നത്. എന്നെങ്കിലും ഒരിക്കല്‍ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവിടെ ബാക്കിയായവര്‍ ജീവിക്കുന്നത്. 

മരിക്കാതിരിക്കാന്‍ മുത്തശ്ശിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 12 കാരനായ തന്റെ മകന്‍ നിര്‍ബന്ധിതയായെന്നാണ് ഒരു യുവതി കമ്മീഷനോട് പറഞ്ഞത്.  പ്രസിഡന്റെ സല്‍വ കിറിന്റെ ഗവണ്‍മെന്റ് സൈന്യത്തിനും വിമതര്‍ക്കും എതിരേ വ്യക്തമായ തെളിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത മാസം ജനീവയില്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രതിസന്ധി രൂപപ്പെട്ട 2013  ഡിസംബറിന് ശേഷം പുറത്തറിയാത്ത പതിനായിരക്കണക്കിന് പേര്‍ ദക്ഷിണ സുഡാനില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. സുഡാനില്‍ നിന്ന് സ്വാതന്ത്ര്യം നേടി രണ്ട് വര്‍ഷം തികയുന്നതിന് മുന്‍പായിരുന്നു ഇത്. തുടര്‍ന്ന് 20 ലക്ഷം ആളുകളാണ് നാടുവിട്ടത്. എന്നാല്‍ ഇപ്പോഴും ലക്ഷക്കണക്കിന് പേരാണ് പട്ടിണിയും സഹിച്ച് ഇവിടെ ജീവിക്കുന്നത്. 

ഒരു കൂട്ടം തങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ വിളിച്ചു പറയാന്‍ തയാറായെങ്കിലും കൂടുതല്‍ പേരും ഇവര്‍ക്ക് തുറന്ന പിന്തുണ നല്‍കാന്‍ തയാറാവില്ല. 230 ദൃക്‌സാക്ഷികളുടെ മൊഴികളും മറ്റു തെളിവുകളുടേയും ബലത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പ്രസിഡന്റ്് കീറും മുന്‍ വൈസ് പ്രസിഡന്റ് റീക് മച്ചറും തമ്മിലുള്ള അധികാര വടംവലിയാണ് ആഭ്യന്തര യുദ്ധത്തിന് കാരണമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com