ഭക്ഷണത്തിന് പകരം ശരീരം: സന്നദ്ധപ്രവര്‍ത്തകര്‍ സിറിയയിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്

ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കില്‍ ചാരിറ്റി സംഘത്തിലെ പുരുഷന്മാര്‍ മരുന്നുകളും ഭക്ഷണവും അടക്കം പിടിച്ചുവെക്കുന്നതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭക്ഷണത്തിന് പകരം ശരീരം: സന്നദ്ധപ്രവര്‍ത്തകര്‍ സിറിയയിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്

ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും അന്താരാഷ്ട്ര ചാരിറ്റി കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടേത് അടക്കമുളള അന്താരാഷ്ട്ര മെഡിക്കല്‍ ക്യാംപുകള്‍ നടത്തുന്നവരാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കില്‍ ചാരിറ്റി സംഘത്തിലെ പുരുഷന്മാര്‍ മരുന്നുകളും ഭക്ഷണവും അടക്കം പിടിച്ചുവെക്കുന്നതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാരണത്താല്‍ സ്ത്രീകള്‍ വിതരണ കേന്ദ്രങ്ങളിലേക്ക് പോകാനും സഹായങ്ങള്‍ സ്വീകരിക്കാനും തയ്യാറാകുന്നില്ല. അഭയാര്‍ത്ഥികളെ സഹായിക്കുന്ന സംഘത്തിലെ വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിലാണ് ബിബിസി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഭക്ഷണം ലഭിക്കാനായി 'ലൈംഗിക സേവനം' നല്‍കാന്‍ സ്ത്രീകളും പെണ്‍കുട്ടികളും ഉദ്യോഗസ്ഥരെ ചുരുങ്ങിയ കാലത്തേക്ക് വിവാഹം ചെയ്യേണ്ടിവന്നതിനും സഹായങ്ങളുമായി എത്തുന്നവര്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ടെലിഫോണ്‍ നമ്പറുകള്‍ ആവശ്യപ്പെട്ടതിനും സേവനങ്ങള്‍ക്ക് പകരമായി രാത്രി ചെലവഴിക്കാനാവശ്യപ്പെടുകയും ചെയ്തതിനും ഉദാഹരണങ്ങള്‍ ഉണ്ടെന്ന് 'വോയ്‌സ് ഓഫ് സിറിയ 2018' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ ബിബിസി പറയുന്നു.

2015ല്‍ ഇത്തരത്തിലുളള ചൂഷണം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഐക്യരാഷ്ട്രസഭ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തരത്തിലുളള ചൂഷണത്തോട് സഹിഷ്ണുത കാണിക്കില്ലെന്നും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും യുഎന്‍ രക്ഷാപ്രവര്‍ത്തക ഏജന്‍സികള്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com