വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന് 572 വർഷം തടവുശിക്ഷ

ടര്‍ക്കിയിലെ കിഴക്കന്‍ പ്രവിശ്യയായ അഡിയാമനിലെ കോടതിയാണ് റെക്കോഡ് ശിക്ഷ വിധിച്ചത്
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന് 572 വർഷം തടവുശിക്ഷ

അങ്കാറ: വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഉപയോ​ഗിച്ച അധ്യാപകന് കൂറ്റൻ ശിക്ഷ നൽകി തുർക്കി കോടതി. 572 വർഷം തടവുശിക്ഷയാണ് ക്രൂരനായ പീഡകന് കോടതി വിധിച്ചത്. 18 ആൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ടര്‍ക്കിയിലെ കിഴക്കന്‍ പ്രവിശ്യയായ അഡിയാമനിലെ കോടതിയാണ് റെക്കോഡ് ശിക്ഷ വിധിച്ചത്. 

18 കുട്ടികളെ പീഡിപ്പച്ച ഇയാൾക്ക് ഓരോ സംഭവത്തിലും 30 വര്‍ഷം വീതമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതുപ്രകാരം 540 വർഷവും, കുട്ടികളുടെ സ്വാതന്ത്ര്യം ഹനിക്കൽ, ബ്ലാക്ക്മെയിൽ ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾക്ക് 32 വർഷവും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. ഇമാം ഹാറ്റിപ് സ്‌കൂളിൽ ജോലി ചെയ്യവെ 2012 മുതല്‍ 2015 വര്‍ഷങ്ങളില്‍ ഇയാള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന്മാ വിധേയനാക്കി എന്നാണ് കേസ്. 

പ്രത്യേക മതപഠന വിഭാഗത്തിലെ അധ്യാപകനായിരുന്നു ഇയാള്‍. കുട്ടികളെ അശ്ലീല ചിത്രങ്ങൾ കാണാൻ പ്രേരിപ്പിച്ചിരുന്ന ഇയാൾ, ഇവരെ ,പുക വലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായി അന്വേഷണ സംഘം പറയുന്നു. കുട്ടികളെ അകാരണമായി ഇയാള്‍ മര്‍ദ്ദിച്ചിരുന്നതായും ആക്ഷേപമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com