2017: നുണകളും യുദ്ധങ്ങളും കൊണ്ട് മനുഷ്യന്‍ പാഴാക്കിക്കളഞ്ഞ വര്‍ഷമെന്ന് മാര്‍പാപ്പ

2017: നൂണകളും യുദ്ധങ്ങളും കൊണ്ട് മനുഷ്യന്‍ പാഴാക്കിക്കളഞ്ഞ വര്‍ഷമെന്ന് മാര്‍പാപ്പ
2017: നുണകളും യുദ്ധങ്ങളും കൊണ്ട് മനുഷ്യന്‍ പാഴാക്കിക്കളഞ്ഞ വര്‍ഷമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി:  നുണകളും യുദ്ധങ്ങളും കൊണ്ട് മനുഷ്യരാശി പാഴാക്കിക്കളഞ്ഞ ഒരു വര്‍ഷമാണ് കടന്നുപോയതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വന്തം പ്രവൃത്തിയുടെ ഉത്തരവാദിത്വം മനുഷ്യന്‍ ഏറ്റെടുക്കേണ്ടതുണ്ടെന്ന് പുതുവര്‍ഷത്തേലേന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടത്തിയ വര്‍ഷാന്ത്യ കൂദാശയില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. 

മരണവും നുണകളും അനീതികളും കൊണ്ട് പോയ വര്‍ഷത്തെ മനുഷ്യര്‍ മുറിവേല്‍പ്പിച്ചു, അതിനെ പാഴാക്കിക്കളഞ്ഞു. മനുഷ്യന്റെ പാശ്ചാത്താപമില്ലാത്തതും അസംബന്ധവുമായ അഹങ്കാരത്തിന്റെ ഏറ്റവും പ്രകടമായ തെളിവാണ് യുദ്ധം. യുദ്ധം പോലെ മനുഷ്യന്റെ മറ്റു പല അതിക്രമ പ്രവൃത്തികളും മാനുഷികമായ, സാമൂഹ്യമായ, പാരിസ്ഥിതികമായ അധപ്പതനത്തിനു കാരണമായിട്ടുണ്ട്. ദൈവത്തിനു മുന്നില്‍ നാം നമ്മുടെ പ്രവൃത്തിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തേ തീരൂവെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. 

ഈ ഇരുട്ടിലും പൊതുനന്മയ്ക്കായി നിശബ്ദമായി സഹകരിച്ചു പ്രവര്‍ത്തിച്ചവരുണ്ട്. അവര്‍ക്കു നന്ദി അറിയിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com